വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾക്ക് ആശ്രയമായി മംഗളൂരു സർവകലാശാല

ബെംഗളൂരു: വംശനാശ ഭീഷണി നേരിടുന്നവയുള്‍പ്പെടെ വിവിധയിനം പക്ഷികളുടെ ആവാസ വ്യവസ്ഥയായി മംഗളൂരു സര്‍വകലാശാല. 353 ഏക്കറില്‍ പരന്നുകിടക്കുന്ന മംഗളൂരു സര്‍വകലാശാല കാമ്പസിലാണ് വിവിധയിനം പക്ഷികളുള്ളത്. വിഷയത്തില്‍ ഒമ്പത് വര്‍ഷം പഠനം നടത്തുകയും പഠന റിപ്പോര്‍ട്ടുകള്‍ ‘ജേണല്‍ ഓഫ് ത്രെറ്റന്‍ഡ് ടാക്‌സ’ എന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

മംഗളൂരു നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് കാമ്പസ്. വിശാലമായ കാമ്പസില്‍ ലാറ്ററൈറ്റ്, കുറ്റിച്ചെടികള്‍, തോട്ടങ്ങള്‍ എന്നിങ്ങനെ വ്യത്യസ്‌ത ആവാസ വ്യവസ്ഥകള്‍ അടങ്ങിയിരിക്കുന്നു.

കാമ്പസിലെ 18 ഓര്‍ഡറുകളിലും  56 ഫാമിലികളിലുമായുള്ള  150 പക്ഷി ഇനങ്ങളെ പഠനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് . ഇതില്‍ 124 പക്ഷികളുടെ വാസസ്ഥലമാണ് കാമ്പസ്. 13 ഇനങ്ങള്‍ ദീര്‍ഘദൂര ദേശാടന പക്ഷികളും 13 ഇനം പ്രാദേശിക ദേശാടന പക്ഷികളുമാണെന്ന് പഠനത്തില്‍ കണ്ടെത്തി.

ഇതില്‍ 53 ഇനം പക്ഷികള്‍ ഇന്‍സെക്‌ടിവോറസും (പ്രാണികളെ ഭക്ഷിക്കുന്നവ) 42 ഇനം ഒമ്‌നിവോറസും (സസ്യജന്തുജാലങ്ങളെ ഭക്ഷിക്കുന്നവ) 34 ഇനം സ്‌പീഷിസ് കാര്‍ണിവോറസും (മാംസാഹാരികള്‍) ഒമ്പത് ഇനം ഗ്രാനിവോറസും (ധാന്യം ഭക്ഷിക്കുന്നവ) നാല് ഇനം വീതം ഫ്രൂജിവോറസ് (പഴങ്ങള്‍ ഭക്ഷിക്കുന്നവ), നെക്റ്റിവോറസുമാണെന്ന് (പൂന്തേന്‍ ഭക്ഷിക്കുന്നവ) വിശകലനത്തില്‍ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us