നടൻ പ്രഭാസ് വിവാഹിതനാവുന്നു ; വധുവിനെയും വിവാഹവേദിയും വെളിപ്പെടുത്തി താരം

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് പ്രഭാസ്.

ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന ആദിപുരുഷ് എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ശ്രീരാമനെ അവതരിപ്പിക്കുകയാണ് പ്രഭാസ്. ജൂണ്‍ 16ന് തിയേറ്ററുകളിലെത്തുന്ന ഈ ത്രിഡി ചിത്രം ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും റിലീസ് ചെയ്യും. ബോളിവുഡ് താരം കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായികയായ സീതയെ അവതരിപ്പിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായുള്ള പ്രീറിലീസ് ഇവന്‍റ് കഴിഞ്ഞ ദിവസം തിരുപ്പതിയില്‍ നടന്നിരുന്നു.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭാസ് തന്‍റെ വിവാഹക്കാര്യത്തെ കുറിച്ച്‌ നടത്തിയ വെളിപ്പെടുത്തലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.

തന്‍റെ വിവാഹം നടക്കാന്‍ പോകുന്നത് തിരുപ്പതി തിരുമല ക്ഷേത്രത്തിലായിരിക്കും എന്നാണ് പ്രഭാസ് പ്രഖ്യാപിച്ചത്. പ്രിയതാരത്തിന്‍റെ വാക്കുകള്‍ കേട്ട ആരാധകര്‍ ആര്‍ത്തുവിളിച്ച്‌ തങ്ങളുടെ സന്തോഷം പ്രകടമാക്കി. ചിത്രത്തിലെ നായികയായ കൃതി സനോണുമായി പ്രഭാസ് ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹം പരക്കുന്നതിനിടയില്‍ വേദിയില്‍ കൃതി സനോണിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഭാസ് ഇക്കാര്യം പറഞ്ഞത്.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

ആദിപുരുഷിന്‍റെ പ്രഖ്യാപനം മുതല്‍ക്കെ പ്രഭാസും കൃതി സനോണും പ്രണയത്തിലാണ് എന്ന തരത്തിലുള്ള പ്രചരണം ശക്തമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts