ബെംഗളൂരു: ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥികൾ ആശുപത്രിയിൽ ആയതിനെ തുടർന്ന് നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന മംഗളൂരു സിറ്റി നഴ്‌സിംഗ് കോളജ് എന്ന സ്വകാര്യ സ്ഥാപനം അനിശ്ചിതകാലത്തേക്ക് അടച്ചു. ഞായറാഴ്ച രാത്രി കോളജ് വനിത ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട മലയാളികള്‍ ഉള്‍പെടെ 137 വിദ്യാര്‍ഥികളെ രണ്ടു ദിവസങ്ങളിലായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാപനം അടച്ചിടുന്നതെന്ന് പ്രിന്‍സിപല്‍ ശാന്തി ലോബോ അറിയിച്ചു. എ ജെ, ഫാദര്‍ മുള്ളേര്‍സ്, കെഎംസി, യൂനിറ്റി, സിറ്റി എന്നീ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിച്ച കുട്ടികളില്‍ ഏറെ പേരേയും രക്ഷിതാക്കള്‍…
Read MoreTag: students
ഭക്ഷ്യ വിഷബാധയെന്ന് സംശയം, 86 കുട്ടികൾ ആശുപത്രിയിൽ
വയനാട്: സ്‌കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ലക്കിടി ജവഹർ നവോദയ സ്കൂളിലാണ് സംഭവം. ഛർദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് 86 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreടൂറിസ്റ്റ് ബസ് അപകടം; ഒരു വിദ്യാർത്ഥി മരിച്ചു, 40 ഓളം പേർക്ക് പരിക്ക്
ഇടുക്കി: അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്. ബസിന് അടിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും അടക്കം 44 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടു പേരെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. കല്ലാര്‍കുട്ടി മയിലാടും പാറ റൂട്ടില്‍ അടിമാലി തിങ്കള്‍ക്കാടിന് സമീപം മുനിയറയിലാണ് സംഭവം. രാത്രി…
Read Moreകർണാടകയിൽ ബുർഖ ധരിച്ച് ഐറ്റം ഡാൻസ്, വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
ബെംഗളൂരു: മംഗളൂരുവിൽ കോളേജ് പരിപാടിയിൽ ബുർഖ ധരിച്ച് ഐറ്റം ഡാൻസ്. സംഭവത്തിൽ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിലെ നാല് വിദ്യാർത്ഥികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു. ബുർഖയിട്ട് ബോളിവുഡ് ഐറ്റം നമ്പർ ഗാനത്തിനൊപ്പമാണ് ഇവർ ചുവടുവെച്ചത്. ബുർഖയെയും ഹിജാബിനെയും പരിഹസിക്കുന്ന തരത്തിലായിരുന്നു നൃത്തം. ബുർഖ ധരിച്ച വിദ്യാർത്ഥികളുടെ നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻ വിമർശനമാണ് ഉയർന്നത്. ഒരു സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന നൃത്തത്തിന് അനുമതി നൽകിയ കോളേജ് അധികൃതർക്കെതിരെയും വിമർശനമുയർന്നു. അശ്ലീല ചുവടുകൾ ഉള്ളതിനാൽ നൃത്തം അനുചിതമാണെന്ന് പലരുടെയും അഭിപ്രായം. എന്നാൽ ഈ…
Read Moreഒളിച്ചോടി പെൺകുട്ടികൾ: ഏകാധിപത്യ രക്ഷാകർതൃത്വത്തിനെതിരെ മുന്നറിയിപ്പ് നൽകി വിദഗ്ധർ, മാതാപിതാക്കൾ വായിച്ചിരിക്കേണ്ടത്!!
ബെംഗളൂരു: പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ രക്ഷിതാക്കളുടെയും സ്‌കൂളുകളുടെയും സമ്മർദത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏഴ് ഹൈസ്‌കൂൾ പെൺകുട്ടികൾ സമീപകാലത്ത് വീടുവിട്ടിറങ്ങി. എന്നിരുന്നാലും, എല്ലാ പെൺകുട്ടികളെയും പോലീസ് കണ്ടെത്തി അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിച്ചു. ഓടിപ്പോയ ഏഴു പെൺകുട്ടികളിൽ ഏറ്റവും ഒടുവിലത്തേത് ബംഗളുരുവിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്, പെൺകുട്ടി കണക്കിൽ തോറ്റതോടെ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷമാണ് ഓടിപ്പോയത്. ‘സ്കൂളിൽ നിന്ന് വളരെയധികം സമ്മർദ്ദം നേരിടുന്നു. കണക്കിൽ വീണ്ടും പരാജയപ്പെട്ടു. എനിക്ക് ജീവിക്കാനും ഒരു ഭാരമാകാനും ആഗ്രഹമില്ല,എന്നാണ് പ്രൊഫഷണലുകളായി ജോലി ചെയ്യുന്ന…
Read Moreലഖിംപൂർ ഖേരി ബലാത്സംഗം: ബെംഗളൂരുവിലെ വിദ്യാർത്ഥികൾ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു
ബെംഗളൂരു: കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നഗരത്തിലെ സെന്റ് ജോസഫ് സർവകലാശാലയിലെ 500-ലധികം വിദ്യാർത്ഥികൾ മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. 40 മിനിറ്റ് നീണ്ട ജാഗരൂകതയ്ക്ക് ശേഷം വെള്ളിയാഴ്ച ശാന്തിനഗറിലെ സ്റ്റേറ്റ് ഹോക്കി സ്റ്റേഡിയത്തിൽ ‘ഇനഫ് ഈസ് ഇനഫ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങി. വനിതാ ട്രസ്റ്റും സെന്റ് ജോസഫ് സർവകലാശാലയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഗുജറാത്തിലെ ബിൽക്കിസ് ബാനോ കേസിലെ പോലെ ബലാത്സംഗികളെ മോചിപ്പിച്ചതിലും മാല അണിയുന്നതിലുമുള്ള അനീതിയെ കുറിച്ച് ചടങ്ങിൽ സംസാരിച്ച…
Read Moreനഗരത്തിലെ സ്‌കൂളിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ ഇനിയും കണ്ടെത്താനായില്ല
ബെംഗളൂരു: 9 ദിവസം മുമ്പ് സ്‌കൂൾ ഹോസ്റ്റലിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ടുപേർ ബെംഗളുരുവിലെ പ്രൊമെനേഡ് റോഡിലുള്ള സെന്റ് ജോസഫ് കോൺവെന്റ് ഹയർ പ്രൈമറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളും ഒരാൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്. സ്‌കൂൾ അധികൃതർ കൃത്യമായ വിശദീകരണം നൽകുന്നില്ലെന്ന് പെൺകുട്ടികളുടെ രക്ഷിതാക്കൾ ആരോപിക്കുന്നതിനിടെ, പഠിക്കാൻ താൽപര്യമില്ലാത്തതിനാൽ പെൺകുട്ടികൾ ഒളിച്ചോടിയെന്നും കാണിച്ച് സ്കൂൾ അധികൃതർ കത്ത് നൽകിയതായും റിപ്പോർട്ടുകളുണ്ട്. പെൺകുട്ടികൾ തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലേക്ക് പോയതായി സംശയിക്കുന്നതായും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Read Moreകാർ കിണറ്റിലേക്ക് മറിഞ്ഞ് മലയാളി വിദ്യാർത്ഥികൾ മരിച്ചു
ചെന്നൈ : കോയമ്പത്തൂർ തൊണ്ടമുത്തൂരിന് സമീപം അമിതവേഗതയിലെത്തിയ കാർ കിണറ്റിലേക്ക് മറിഞ്ഞ് മലയാളി വിദ്യാർത്ഥികൾ മരിച്ചു. ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. വടവള്ളി സ്വദേശികളായ ആദർശ്, രവി, നന്ദനൻ എന്നിവരാണ് മരിച്ചത്. ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന റോഷൻ എന്ന വിദ്യാർത്ഥി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ശിരുവാണി റോഡിലുള്ള സെലിബ്രിറ്റി ക്ലബ്ബിലെ ഓണാഘോഷ പരിപാടിയിൽ മൂവരും പങ്കെടുത്തു. ശേഷം വീടുകളിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. അമിതവേഗതയും അശ്രദ്ധയും ആണ് വാഹനം അപകടത്തിൽപ്പെടാൻ കാരണമെന്ന് പോലീസ് പറഞ്ഞു. മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ…
Read Moreമലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂര മർദ്ദനം
കോയമ്പത്തൂർ : മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം. കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം ആളുകള്‍ ബസ് തടഞ്ഞു ബസിലേക്ക് കയറി വന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. പാലക്കാട് പുതുശ്ശേരിയില്‍ ബസ് തടഞ്ഞായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുറത്തുനിന്ന് ബസില്‍ കയറി വന്ന ആളുകള്‍ മലയാളി കുട്ടികളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. ഇവരുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്. റാഗിംഗുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പുറത്തുള്ളവര്‍ ഇടപെടുകയായിരുന്നു എന്നാണ് പുറത്ത്…
Read Moreഐ ജി സി എസ് ഇ പരീക്ഷകളിൽ ലോക ടോപ്പർമാരിൽ ബെംഗളൂരുവിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികളും
ബെംഗളൂരു: 2022 ജൂണിലെ കേംബ്രിഡ്ജ് ഇന്റർനാഷണൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (ഐജിസിഎസ്ഇ) പരീക്ഷാഫലം വ്യാഴാഴ്ച പ്രഖ്യാപിച്ചു, പരീക്ഷാഫലത്തിൽ ബെംഗളൂരുവിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾ ലോക ടോപ്പർമാരായി ഉയർന്നു. ഗ്രീൻവുഡ് ഹൈ ഇന്റർനാഷണൽ സ്‌കൂളിലെ നിധി അയ്യങ്കാർ (ബയോളജി ആൻഡ് അഡീഷണൽ മാത്തമാറ്റിക്‌സ്), രോഹൻ കിഷോർ ജോഷി (അഡീഷണൽ മാത്തമാറ്റിക്‌സ്) എന്നിവരാണ് 100 ശതമാനം വിജയം നേടി ലോക ടോപ്പേഴ്‌സ് പട്ടികയിൽ ഇടം നേടിയത്. ബെംഗളൂരുവിലെ മറ്റ് സ്‌കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും ഡിസ്റ്റിംഗ്ഷനോടെ പരീക്ഷയെഴുതിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പാൻഡെമിക്കിനൊപ്പം വന്ന…
Read More