കർണാടകയിൽ ബുർഖ ധരിച്ച് ഐറ്റം ഡാൻസ്, വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു 

ബെംഗളൂരു: മംഗളൂരുവിൽ കോളേജ് പരിപാടിയിൽ ബുർഖ ധരിച്ച് ഐറ്റം ഡാൻസ്. സംഭവത്തിൽ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിലെ നാല് വിദ്യാർത്ഥികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു. ബുർഖയിട്ട് ബോളിവുഡ് ഐറ്റം നമ്പർ ഗാനത്തിനൊപ്പമാണ് ഇവർ ചുവടുവെച്ചത്. ബുർഖയെയും ഹിജാബിനെയും പരിഹസിക്കുന്ന തരത്തിലായിരുന്നു നൃത്തം.

ബുർഖ ധരിച്ച വിദ്യാർത്ഥികളുടെ നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻ വിമർശനമാണ് ഉയർന്നത്. ഒരു സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന നൃത്തത്തിന് അനുമതി നൽകിയ കോളേജ് അധികൃതർക്കെതിരെയും വിമർശനമുയർന്നു. അശ്ലീല ചുവടുകൾ ഉള്ളതിനാൽ നൃത്തം അനുചിതമാണെന്ന് പലരുടെയും അഭിപ്രായം.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

എന്നാൽ ഈ ഗാനം പരിപാടിക്കായി നൽകിയ അംഗീകൃത പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് അറിയിച്ചു. പരിപാടിക്കിടെ വിദ്യാർത്ഥികൾ സ്റ്റേജിൽ കയറി കളിക്കുകയായിരുന്നുവെന്നും മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദത്തിന് കോട്ടം വരുത്തുന്ന പ്രവർത്തനങ്ങളെ കോളേജ് പിന്തുണയ്ക്കുകയോ ക്ഷമിക്കുകയോ ചെയ്യില്ലെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഉദ്ഘാടനത്തിന്റെ അനൗപചാരിക ചടങ്ങിനിടെയായിരുന്നു സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
[masterslider id="10"]

Related posts