ഒളിച്ചോടി പെൺകുട്ടികൾ: ഏകാധിപത്യ രക്ഷാകർതൃത്വത്തിനെതിരെ മുന്നറിയിപ്പ് നൽകി വിദഗ്ധർ, മാതാപിതാക്കൾ വായിച്ചിരിക്കേണ്ടത്!!

ബെംഗളൂരു: പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ രക്ഷിതാക്കളുടെയും സ്‌കൂളുകളുടെയും സമ്മർദത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏഴ് ഹൈസ്‌കൂൾ പെൺകുട്ടികൾ സമീപകാലത്ത് വീടുവിട്ടിറങ്ങി. എന്നിരുന്നാലും, എല്ലാ പെൺകുട്ടികളെയും പോലീസ് കണ്ടെത്തി അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിച്ചു. ഓടിപ്പോയ ഏഴു പെൺകുട്ടികളിൽ ഏറ്റവും ഒടുവിലത്തേത് ബംഗളുരുവിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്, പെൺകുട്ടി കണക്കിൽ തോറ്റതോടെ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷമാണ് ഓടിപ്പോയത്. ‘സ്കൂളിൽ നിന്ന് വളരെയധികം സമ്മർദ്ദം നേരിടുന്നു. കണക്കിൽ വീണ്ടും പരാജയപ്പെട്ടു. എനിക്ക് ജീവിക്കാനും ഒരു ഭാരമാകാനും ആഗ്രഹമില്ല,എന്നാണ് പ്രൊഫഷണലുകളായി ജോലി ചെയ്യുന്ന…

Read More