വിമാനത്താവളത്തിൽ വാലില്ലാക്കുരങ്ങൻമാരുമായി രണ്ടുപേർ പിടിയിൽ

ബെംഗളൂരു : ക്വലാലംപുരിൽനിന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച നാല് വാലില്ലാക്കുരങ്ങൻമാരുമായി രണ്ടുപേരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.

ബെംഗളൂരു സ്വദേശികളായ മുഹമ്മദ് അൻസാർ, സയ്യിദ് പാഷ എന്നിവരാണ് പിടിയിലായത്.

ട്രോളി ബാഗിൽ ഒളിപ്പിച്ചനിലയിലായിരുന്നു കുരങ്ങുകൾ. തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന വാലില്ലാക്കുരങ്ങുകൾ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലുള്ളതാണ്.

  ബെംഗളൂരുവിന്റെ ഐടി സാമ്രാജ്യം തകരുമോ? ആഗോള കമ്പനികൾ കൂട്ടത്തോടെ മറ്റൊരു നഗരത്തിലേക്ക്; മാറ്റത്തിന്റെ കാരണങ്ങൾ ഇതാ

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് ക്യാൻസലേഷനും റീഫണ്ടും ഇനി വിരൽത്തുമ്പിൽ; റെയിൽവേയിൽ വൻ പരിഷ്കാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us