നഗരത്തിൽ വൈറൽ പനിക്കൊപ്പം കുട്ടികളിൽ കുമിളരോഗവും; രക്ഷിതാക്കൾ ആശങ്കയിൽ

ബംഗളുരു: കാലാവസ്ഥാ വ്യതിയാനം മൂലം വൈറൽ പനികൾക്കൊപ്പം കുട്ടികളുടെ മുഘത് കുമിളകൾ വരുന്നു നഗരത്തിലെ പല അപ്പാർട്ടുമെൻ്റുകളിലും സ്കൂളുകളിലും കൈ, കാൽ, വായ് എന്നിവിടങ്ങളിൽ കുമിള രോഗം പടരുന്നുണ്ട്. ഇതോടെ രക്ഷിതാക്കൾ ആശങ്കയിലാണ്.

മഞ്ഞുകാലത്താണ് ഇത് കൂടുതലായും കാണപ്പെടുന്നത്, കൈ, കാൽ, വായ് സംബന്ധമായ അസുഖങ്ങൾ കൂടുതലായി ഉണ്ടാകുന്നത് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. 15 വയസ്സിന് താഴെയുള്ള സ്കൂൾ കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്,

കുട്ടികളുടെ ചുണ്ടുകളിലും കാലുകളിലും കൈകളിലും ചുവന്ന കുമിളകൾ കാണപ്പെടുന്നു. ചുവന്ന കുമിളകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, ഉടൻ ഒരു ഡോക്ടറെ സമീപിക്കുക. കുമിളകൾ കണ്ടാൽ, ഒരാഴ്ചത്തേക്ക് കുട്ടികളെ സ്‌കൂളിൽ വിടരുതെന്ന് രക്ഷിതാക്കളോട് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

ഒരു കുട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് ഈ അസുഖം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്വാസം, ശ്വസനം, സ്പർശനം എന്നിവയിലൂടെ കുട്ടികളിലേക്ക് ഈ രോഗം പെട്ടെന്ന് പടരുന്നതിനാൽ സ്കൂൾ ഉദ്യോഗസ്ഥരും, രക്ഷിതാക്കളും ഉചിതമായ മുൻകരുതലുകൾ എടുക്കണമെന്ന് വാണി വിലാസ് ഹോസ്പിറ്റൽ പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ. നിർദേശം നൽകി.

രോഗത്തിൻറെ ലക്ഷണങ്ങൾ

കുട്ടിയുടെ വായ്‌ക്ക് ചുറ്റും ചുവന്ന കുമിളയും കൈകളിലും കാലുകളിലും ചൊറിച്ചിൽ ഉണ്ടാകുന്നത് രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. രോഗം ബാധിച്ച കുട്ടിയിൽ നിന്ന് വളരെ വേഗം മറ്റൊരു കുട്ടിയിലേക്ക് രോഗം പടരാൻ സാധ്യതയുണ്ട്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

മഞ്ഞുകാലമായതിനാൽ കുട്ടികൾക്ക് പെട്ടെന്ന് അസുഖം പിടിപെടും. അതിനാൽ തണുപ്പുകാലം കഴിയുന്നതുവരെ ജാഗ്രത പാലിക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
[masterslider id="10"]

Related posts