ദാല്‍ തടാകത്തില്‍ 50 വര്‍ഷത്തിനിടെ ആദ്യമായി ഐസ് കട്ടകളാൽ നിറഞ്ഞു; വിഡിയോ കാണാം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ താപനില മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസിലെത്തി. 50 വര്‍ഷത്തിനിടെ ഡിസംബറില്‍ അനുഭവപ്പെടുന്ന ഏറ്റവും തണുത്ത കാലാവസ്ഥയാണിത്.

കശ്മീരില്‍ 40 ദിവസം നീണ്ടുനില്‍ക്കുന്ന ഏറ്റവും അതിശക്തമായ ശൈത്യകാലമാണ് ചില്ലായ് കലാന്‍.

ശ്രീനഗറില്‍, കഴിഞ്ഞ രാത്രിയില്‍ മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്ന താപനില വെള്ളിയാഴ്ച രാത്രിയോടെ മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

ശ്രീനഗറിലെ താഴ്വരകളിലും സമാന രീതിയില്‍ താപനില മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു.

https://x.com/FirdousQadriph1/status/1870345631300276244?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1870345631300276244%7Ctwgr%5Ebca052c8e67d99f3a8ef660477985730df144ba1%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2024%2FDec%2F21%2Fchillai-kalan-kashmir-experiencing-its-coldest-december-night

കടുത്ത തണുപ്പ് കാരണം പ്രശസ്തമായ ദാല്‍ തടാകത്തിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ജലാശയങ്ങളും പല പ്രദേശങ്ങളിലും ജലവിതരണ പൈപ്പുകളും ഐസ് കട്ടകളാല്‍ നിറഞ്ഞു.

അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പുകളിലൊന്നായ ദക്ഷിണ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ കുറഞ്ഞത് മൈനസ് 8.6 ഡിഗ്രി സെല്‍ഷ്യസും പ്രശസ്തമായ സ്‌കീ റിസോര്‍ട്ടായ ഗുല്‍മാര്‍ഗില്‍ കുറഞ്ഞത് മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

1974 ന് ശേഷമുള്ള ശ്രീനഗറിലെ ഏറ്റവും തണുപ്പുള്ള ഡിസംബര്‍ രാത്രിയാണിത്. അന്ന് മൈനസ് 10.3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
[masterslider id="10"]

Related posts