ടയർ പൊട്ടി; യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു

ബെംഗളൂരു: യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു.

ചിത്രദുർഗയിലെ ഹിരിയൂർ ഗുയിലു ടോൾ പ്ലാസയ്ക്ക് സമീപം ശനിയാഴ്ച പുലർച്ചെയാണ് സംഭവം.

ടയർ പൊട്ടിയതിനെ തുടർന്ന് ബസിൽ തീ പെട്ടെന്ന് പടരുകയായിരുന്നു. ബസ് ജീവനക്കാർ ഉടൻ തന്നെ എല്ലാ യാത്രക്കാരെയും പുറത്തേക്ക് ഇറക്കി.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

തീപിടുത്തത്തിൽ ആളപായമില്ല. ടയർ പൊട്ടിയ ഉടൻ തന്നെ ഡ്രൈവർ യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടിരുന്നു.

ബസിൽ 24 യാത്രക്കാരുണ്ടായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. അപകടത്തിൽ ബസ് ഭാഗികമായി കത്തി നശിച്ചു.

ദാവൻഗരെയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ബസിനാണ് തീപിടിച്ചത്. ഐമംഗലാൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts