സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് ശുചിമുറി മാലിന്യം വൃത്തിയാക്കിച്ചു; വീഡിയോ പുറത്തായതോടെ വ്യാപക പ്രതിഷേധം 

ബെംഗളൂരു: കോലാർ ജില്ലയിൽ റസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികളെ കൊണ്ട് മലമൂത്ര വിസർജ്ജനക്കുഴി വൃത്തിയാക്കിച്ചതായി പരാതി. മാലൂർ താലൂക്കിലെ മൊറാർജി റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. സീനിയർ അധ്യാപികയുടെ സാന്നിധ്യത്തിൽ കുട്ടികളെ മലമൂത്രവിസർജ്ജന കുഴിയിൽ ഇറക്കി വൃത്തിയാക്കിച്ചതായാണ് വിവരം. റസിഡൻഷ്യൽ സ്‌കൂളിലെ മുതിർന്ന അധ്യാപകരും ജീവനക്കാരും ചേർന്ന് മലമൂത്ര വിസർജന കുഴിയിൽ ഇറക്കി വൃത്തിയാക്കിച്ചതായി വിദ്യാർത്ഥികൾ രക്ഷിതാക്കളോട് പറഞ്ഞു. കൂടാതെ ഇത് സംബന്ധിച്ച വീഡിയോകളും വൈറലായിട്ടുണ്ട്.

Read More

കാറിന്റെ സൺറൂഫ് തുറന്ന് നൃത്തം; മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന്റെ സൺറൂഫ് തുറന്ന് നൃത്തം ചെയ്ത നാല് മലയാളി വിദ്യാർത്ഥികളെ ചിക്കജാല പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്തവള റോഡിൽ കഴിഞ്ഞ ദിവസം ആണ് സംഭവം. അമിത വേഗത്തിലുള്ള ഇവരുടെ കാർ യാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് നഗരത്തിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന നാല് മലയാളി വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. സൽമാൻ ഫാരിസ്, നസീം അബ്ബാസ്, സൽമാനുൽ ഫാരിസ്, മുഹമ്മദ്‌ നുസായിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഈ സമയത്ത് മദ്യപിച്ചിരുന്നോ എന്നടക്കം വൈദ്യ പരിശോധന നടത്തുമെന്ന്…

Read More

മലയാളി വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു 

ബെംഗളൂരു: മംഗളൂരു ഉള്ളാൾ സോമേശ്വരം ബീച്ചിൽ ശനിയാഴ്ച വൈകുന്നേരം എത്തിയ കോളജ് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ കെ. ശേഖറിന്റെ മകൻ യശ്വിത് (18), കുഞ്ചത്തൂർ മജലുവിലെ ജയേന്ദ്രയുടെ മകൻ യുവരാജ് (18) എന്നിവരാണ് മരിച്ചത്. സ്വകാര്യ പ്രീ യൂനിവേഴ്സിറ്റി കോളജിൽ രണ്ടാം വർഷ പി.യു വിദ്യാർഥികളായ ഇരുവരും ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് ബീച്ചിൽ എത്തി കടലിൽ ഇറങ്ങുകയായിരുന്നു. കൂട്ടുകാരൻ തിരയിൽ പെട്ടപ്പോൾ രക്ഷിക്കാൻ നടത്തിയ ശ്രമത്തുന്നതിനിടെ ഈ കുട്ടിയും തിരയിൽ പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ ഇരുവരെയും കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

വിദ്യാർത്ഥികളെ കാണാതായി 

കൊച്ചി: സ്കൂളിൽ പോയി മടങ്ങി വരുന്നതിനിടെ രണ്ട് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. എറണാകുളം പെരുമ്പാവൂരിൽ നിന്നാണ് സ്കൂൾ വിദ്യാർത്ഥികളായ കുട്ടികളെ കാണാതായത്. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് കാണാതായത്. ഇരുവരും സ്കൂൾ യൂണിഫോമിലാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് സ്കൂൾ വിട്ടത്. എന്നാൽ ഏറെ വൈകിയും കുട്ടികളെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ വിദ്യാർത്ഥിനികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വ്യാജ രേഖയിലൂടെ എംബിബിഎസ് പ്രവേശനം; 3 വിദ്യാർത്ഥിനികൾക്ക് വിലക്ക്

ബെംഗളുരു: വ്യാജ രേഖകൾ ഉപയോഗിച്ച് എംബിബിഎസ് പ്രവേശനം നേടിയ മൂന്ന് വിദ്യാർത്ഥിനികൾക്ക് വിലക്ക്. കർണാടക എക്സാമിനേഷൻ അതോറിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇവർക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. നീറ്റ് പരീക്ഷയുടെ വ്യാജ റാങ്ക് കാർഡ്, കെഇഎയുടെ പ്രവേശന ഉത്തരവ് എന്നിവ ഉപയോഗിച്ചാണ് ഇവർ ശിവമൊഗ്ഗ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.

Read More

സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; മലയാളി വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു 

ബെംഗളൂരു: സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം ആവർത്തിക്കുന്നതായി ആക്ഷേപം. ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിനിയോട് സംസാരിച്ചു നിന്ന സഹപാഠികളായ  മലയാളി യുവാക്കളെ സദാചാര ഗുണ്ടകൾ വളഞ്ഞ് ചോദ്യം ചെയ്തു. സ്ഥലത്ത് എത്തിയ പോലീസ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ബണ്ട്വാൾ പെരുവായിലാണ് കാസർകോട് ഉപ്പള സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് ഇരയായത്. കുഡ്ഡുപ്പടവിൽ നിന്ന് ബസിൽ വന്നിറങ്ങിയ യുവാക്കൾ ഉപ്പളയിലേക്ക് ബസ് കാത്തു നിൽക്കുന്നതിനിടെ കണ്ടുമുട്ടിയ വിദ്യാർത്ഥിയോട് സംസാരിക്കുകയായിരുന്നു. ഇതോടെയാണ് കുറച്ച് പേർ സംഘടിച്ചെത്തി വിദ്യാർത്ഥികളെ വളയുകയായിരുന്നു. അവർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വിട്ല പോലീസ്…

Read More

ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കൃഷ്ണഗിരിക്കടുത്ത് കാറപകടത്തിൽ മലയാളി വിദ്യാർഥികൾ മരിച്ചു

ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരിയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ് (23), അമൻ (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ കോളേജിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. റോഡരികിൽ നിർത്തി ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

Read More

മാർക്ക് കുറഞ്ഞതിൽ പ്രകോപിതയായി ആറാം ക്ലാസ് വിദ്യാർത്ഥിനി അധ്യാപികയുടെ കുപ്പിവെള്ളത്തിൽ ഗുളികകൾ കലർത്തി 

ബെംഗളൂരു: തനിക്ക് ശരിയായ ഉത്തരങ്ങൾ എന്ന് തോന്നിയതിന് മാർക്ക് കുറഞ്ഞതിൽ പ്രകോപിതനായി ആറാം ക്ലാസ് വിദ്യാർത്ഥിനി അധ്യാപികയുടെ കുപ്പിവെള്ളത്തിൽ കാലഹരണപ്പെട്ട ഗുളികകൾ കലർത്തിയതായി പോലീസ് പറഞ്ഞു. ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. വെള്ളം കുടിച്ച അധ്യാപികയ്ക്കും സഹപ്രവർത്തകയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ഒരു സഹപാഠിയോടൊപ്പം കുപ്പിവെള്ളത്തിൽ ഗുളികകൾ വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. കണക്ക് അധ്യാപികയോടുള്ള പ്രതികാര നടപടിയായാണ് ഇത് ചെയ്തതെന്ന് പെൺകുട്ടികൾ തങ്ങളുടെ കുറ്റം സമ്മതിച്ചു. അവളുടെ വീട്ടിൽ നിന്നാണ് ഗുളികകൾ…

Read More

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബെംഗളൂരു സ്‌കൂൾ സമയത്തിൽ മാറ്റം

ബെംഗളൂരു: വർധിച്ചുവരുന്ന ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നഗരത്തിലെ സ്‌കൂളുകളുടെ സമയം പരിഷ്‌കരിക്കണമെന്ന് കർണാടക ഹൈക്കോടതി വിദ്യാഭ്യാസ വകുപ്പിന് അടുത്തിടെ നിർദ്ദേശം നൽകി. അതിനായി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായും സ്വകാര്യ സ്‌കൂൾ ഓപ്പറേറ്റിംഗ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഒരു പൊതു ഹർജി പരിഗണിച്ച ശേഷം സ്‌കൂളുകൾ, വ്യവസായ യൂണിറ്റുകൾ, ഫാക്ടറികൾ, വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ…

Read More

വിദ്യാർത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: ഭിന്നശേഷിക്കാരായ ദളിത് വിദ്യാർഥികളെക്കൊണ്ട് സ്കൂളിലെ ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ. വിരുദുനഗർ ജില്ലയിലെ ശിവകാശിക്കുസമീപം സച്ചിയാപുരത്തുള്ള സി.എസ്.ഐ. സ്കൂൾ ഫോർ ഇന്റലക്‌വാലി ഡിസേബിൾ സ്‌കൂളിലെ അധ്യാപകൻ ഇമ്മാനുവലാണ് അറസ്റ്റിലായത്. മാനസികവെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഈ സ്കൂളിലെ മൂന്ന് ദളിത് വിദ്യാർത്ഥികളെക്കൊണ്ടാണ് ഇയാൾ ശൗചാലയം വൃത്തിയാക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. അഞ്ച്, ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ ശൗചാലയം വൃത്തിയാക്കുന്ന വീഡിയോ അധ്യാപകൻ തന്നെ ചിത്രീകരിക്കുകയായിരുന്നു. പിന്നീട് ഇയാൾതന്നെ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്തു. സ്കൂളിനെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയാണ് ഇമ്മാനുവൽ ഇത്…

Read More
Click Here to Follow Us