പാലസ് റോഡിന്റെ ഒരു ഭാഗം ഒരാഴ്ചത്തേക്ക് അടച്ചു

ബെംഗളൂരു: മൈസൂർ ബാങ്ക് സർക്കിൾ മുതൽ മഹാറാണി കോളേജ് അണ്ടർപാസ് വരെയുള്ള പാലസ് റോഡ്, ടെൻഡർഷുവറിന് കീഴിൽ ഭൂഗർഭ പൈപ്പ് ലൈൻ ജോലികൾ സുഗമമാക്കുന്നതിന് ഓഗസ്റ്റ് 7 മുതൽ 13 വരെ എല്ലാ വാഹന ഗതാഗതവും അടച്ചിടും. തുടർന്നുള്ള വഴിതിരിച്ചുവിടലുകൾ ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട് 1. ചാലൂക്യ (ബസവേശ്വര) സർക്കിളിൽ നിന്ന് മൈസൂർ ബാങ്ക് സർക്കിളിലേക്ക് പോകുന്ന വാഹനങ്ങൾ മഹാറാണി കോളേജ് അണ്ടർപാസിന് സമീപം ഇടത്തോട്ട് തിരിഞ്ഞ് കെആർ സർക്കിളിൽ എത്തി പോസ്റ്റ് ഓഫീസ് റോഡിൽ വലത്തേക്ക് തിരിഞ്ഞ് മൈസൂർ ബാങ്ക് സർക്കിളിലെത്തണം. 2.…

Read More

പ്രധാനമന്ത്രി 4 ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു: വൈറൽ ആയി വീഡിയോ 

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു. ഉദ്ഘാടനം ചെയ്ത് വെറും 4 ദിവസങ്ങൾക്കു ശേഷമാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ മഴയിൽ തകർന്നത്. തകർന്ന റോഡിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂലായ് 16നാണ് ഇറ്റാവേയിലെ കുദ്രേലിനെ ചിത്രകൂടിലെ ഭരത് കൂപ്പുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത്. 8000 കോടി രൂപ രൂപയാണ് ചെലവാക്കിയാണ് ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേ നിർമിച്ചത്. https://twitter.com/ManhasSoni/status/1550105568966238208?cxt=HHwWgICzqauzioMrAAAA എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഇത് തകർന്നു. എക്സ്പ്രസ് വേയുടെ വിവിധ ഇടങ്ങളിൽ…

Read More

നവീകരണത്തിന് ഇനി ബാക്കിയുള്ളത് അവന്യൂ റോഡ് മാത്രം ; ബിബിഎംപി 

ബെംഗളൂരു: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നവീകരിച്ചത് 32 റോഡുകൾ. ഇനി പൂർത്തിയാകാനുള്ളത് അവന്യു റോഡ് മാത്രമാണെന്ന് ബിബിഎംപി അറിയിച്ചു. സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റിലെ 32 റോഡുകളാണ് ആദ്യഘട്ടത്തിൽ നവീകരിച്ചത്. വ്യാപാരമേഖലയായ അവന്യു റോഡിലെ നിർമാണം ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് ബെംഗളൂരു സ്മാർട്ട് സിറ്റി പ്രൊജക്റ്റ് ലിമിറ്റഡ് എംഡി രാജേന്ദ്ര ചോളൻ പറഞ്ഞു. 2020 ജനുവരിയിൽ ആരംഭിച്ച നവീകരണം ലോക്ഡൗണിനെ തുടർന്ന് 6 മാസത്തോളം നിർത്തിവച്ചതോടെ നിശ്ചയിച്ച സമയത്ത് നവീകരണം പൂർത്തിയായില്ല. സംസ്ഥാനത്ത് ബെംഗളൂരുവിന് പുറമേ ബെളഗാവി, ദാവനഗരെ, ഹുബ്ബള്ളി–ധാർവാഡ്, മംഗളൂരു,…

Read More

മണ്ണിടിച്ചിലിനെ തുടർന്ന് ഗോവ-അൻമോദ് റോഡ് അടച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലൂടെ കടന്നുപോകുന്ന NH4A ഗോവ-അൻമോദ് റോഡ് മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചു, മണ്ണും മരങ്ങളും പാറക്കല്ലുകളും റോഡിലേക്ക് ഒഴുകിയതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ മുതൽ റോഡിൽ ഗതാഗത കുരുക്ക് അനുഭവപെട്ടു. ഗോവ അതിർത്തിയിൽ ദൂദ്‌സാഗർ ക്ഷേത്രത്തിന് സമീപം രാവിലെ 9 മണിയോടെയാണ് ആദ്യത്തെ മണ്ണിടിച്ചിലുണ്ടായതെന്ന് പോലീസ് പറഞ്ഞു. ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും നിരവധി മരങ്ങൾ കടപുഴകി. അൻമോദിലെ പ്രാദേശിക അധികാരികളും ഗോവ സർക്കാർ ഉദ്യോഗസ്ഥരും യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് വൃത്തിയാക്കാൻ തുടങ്ങിയട്ടുണ്ട്.

Read More

മോശം റോഡുകളും, കുഴികളും ബെംഗളൂരുവിന് ചീത്തപ്പേരുണ്ടാക്കുന്നു; ഹൈക്കോടതി

road pothole

ബെംഗളൂരു: കുഴികളും മോശം റോഡുകളും നഗരത്തിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്ന് ഹൈക്കോടതി വ്യാഴാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലകെയോട് (ബിബിഎംപി) പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി അസ്ഫാൽ ചെയ്ത റോഡുകൾ രണ്ട് ദിവസത്തിനുള്ളിൽ എങ്ങനെ തകർന്നുവെന്നതിനെക്കുറിച്ചുള്ള വാർതത്തയുടെ റിപ്പോർട്ടുകളും ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരാമർശിച്ചു. റോഡുകൾ നന്നാക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഇത് (റോഡുകളുടെ മോശം അവസ്ഥ) ബെംഗളൂരുവിന് വളരെ മോശമായ പേരാണ് നൽകുന്നതെന്ന് നിങ്ങൾ മനസ്സിലാക്കണമെന്നും ചീഫ് ജസ്റ്റിസ് കോടതിയിൽ ഹാജരായ ബിബിഎംപിയിലെ മുതിർന്ന ഉദ്യോഗസ്ഥരോട്…

Read More

റോഡ് തകർന്നത് നാണക്കേട്,  കരാറുകാരന് മൂന്ന് ലക്ഷം പിഴയിട്ട് ബിബിഎംപി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദര്‍ശനത്തിന് മുന്നോടിയായി മിനുക്കുപണി നടത്തിയ റോഡ് പൊളിഞ്ഞ് ബിബിഎംപി നാണംകെട്ട സംഭവത്തില്‍ കരാറുകാരന് ബിബിഎംപി മൂന്നു ലക്ഷം രൂപ പിഴ ചുമത്തി. റോഡ് പ്രവൃത്തി കരാറെടുത്ത രമേശിനാണ് പിഴ ചുമത്തിയത്. സംഭവത്തില്‍ മൂന്ന് ബിബിഎംപി എന്‍ജിനീയര്‍മാര്‍ക്ക് കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അറ്റകുറ്റപ്പണി നടത്തിയ റോഡുകളില്‍ നാഗര്‍ഭാവിയിലെ ഡോ. അംബേദ്കര്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിന് സമീപത്തെ റോഡില്‍ കുഴി രൂപപ്പെടുകയും എച്ച്‌.എം.ടി ലേഔട്ടിന് സമീപത്തെ റോഡില്‍ ടാറിങ് പാളി അടര്‍ന്നുപോവുകയും ഹെബ്ബാളിനടുത്ത് മരിയപ്പന പാളയയില്‍ കുഴി…

Read More

റോഡ് തകർന്നു, എഞ്ചിനീയർമാർക്ക് ബിബിഎംപി നോട്ടീസ് അയച്ചു 

ബെംഗളൂരു: നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ പുതുതായി ടാർ ചെയ്യുകയും കുഴികൾ മൂടുകയും ചെയ്ത റോഡുകൾ തകർന്ന സംഭവത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന മൂന്ന് എഞ്ചിനീയർമാർക്ക് ബിബിഎംപി നോട്ടീസ് നൽകി . തകർന്ന റോഡിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസ് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മോദിക്ക് വേണ്ടി മോടികൂട്ടിയ റോഡ് തകർന്നു; എഞ്ചിനീയർമാർക്ക് നോട്ടീസ് അയച്ച് ബിബിഎംപി എന്ന വിഷയത്തിൽ അന്വേഷണം നടത്താനും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബിബിഎംപി കമ്മിഷണർ തുഷാർ…

Read More

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി 23 കോടി രൂപ ചെലവഴിച്ച് ബിബിഎംപി പണിത റോഡ് തകർന്നു

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദർശനത്തിനായി റോഡ് നന്നാക്കാൻ 23 കോടി രൂപ ചെലവഴിച്ചതായി ബെംഗളൂരു പൗരസമിതി ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഭിമാനത്തോടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം, പുതുതായി നവീകരിച്ച റോഡുകൾ ഇതിനകം തന്നെ തകർന്ന നിലയിലാണ്. പുതുതായി സ്ഥാപിച്ച ജ്ഞാനഭാരതി മെയിൻ റോഡിൽ നിന്നുള്ള ദൃശ്യങ്ങൾ, പുതുതായി അസ്ഫാൽട്ടഡ് റോഡ് പെയിന്റ് പോലെ അടർന്നുപോകുന്നതായി കാണിക്കുന്നു. റോഡിന്റെ ഒരു ഭാഗം ചെറിയ തോതിൽ ഇടിഞ്ഞ് റോഡിൽ ചെറിയ…

Read More

പ്രധാനമന്ത്രി മോദിയുടെ ബെംഗളൂരു സന്ദർശനം; കുഴികൾ നികത്തുന്നതിന് ചെലവഴിച്ചത് 23 കോടിയോളം രൂപ 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന​ഗര സന്ദർശനത്തിന് മുന്നോടിയായി കുഴികൾ നികത്തുന്നതിൽ കാലതാമസം നേരിടുന്ന ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) 23 കോടി രൂപ ചെലവഴിച്ച് 14 കിലോമീറ്റർ റോഡ് അസ്ഫാൽ ചെയ്തു. കെങ്കേരി മുതൽ കൊമ്മഘട്ട (7 കി.മീ), മൈസൂരു റോഡ് (0.15 കി.മീ), ഹെബ്ബാൾ മേൽപ്പാലത്തിനു ശേഷമുള്ള (2.4 കി.മീ), തുമകുരു റോഡ് (0.90 കി.മീ), ബെംഗളൂരു സർവകലാശാല കാമ്പസിലെ റോഡുകൾ (3.6 കി.മീ) എന്നിവയാണ് വികസിപ്പിച്ചത്. മീഡിയൻ നന്നാക്കാനും തെരുവ് വിളക്കുകൾ ശരിയാക്കാനും റോഡുകൾക്കും കെർബുകൾക്കും പെയിന്റ് ചെയ്യാനും…

Read More

ഗോഡ്സെയുടെ പേരിൽ ഫലകം സ്ഥാപിച്ചു, പോലീസ് എത്തി നീക്കം ചെയ്തു

ബെംഗളൂരു: ഉഡുപ്പി കർക്കളയിലെ റോഡിന് ഗോഡ്സെയുടെ പേരിട്ട ഫലകം സ്ഥാപിച്ചവർക്കെതിരെ അന്വേഷണ ഉത്തരവിട്ട് പോലീസ്. പോലീസ് എത്തിയാണ് ഫലകം നീക്കം ചെയ്തത്. ബോല ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്കുള്ള റോഡിൽ ആണ് പദുഗിരി ഗോഡ്സെ റോഡ് എന്ന് കന്നഡയിൽ എഴുതിയ ബോർഡ്‌ കോൺക്രീറ്റ് ഫലകം കഴിഞ്ഞ ദിവസം ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധത്തിന് ഇറങ്ങിയതോടെ പോലീസും പഞ്ചായത്ത്‌ അധികൃതരും ചേർന്ന് ഫലകം നീക്കി. റോഡിന്റെ പേര് മാറ്റാൻ പഞ്ചായത്ത്‌ തീരുമിണിച്ചിട്ടില്ലെന്ന് പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു.

Read More
Click Here to Follow Us