രാജ്യത്തിന്റെ പേരു മാറ്റുന്നതായി അഭ്യൂഹം 

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ വിരുന്നിനായി പുറത്തിറക്കിയ ക്ഷണക്കത്ത് ചൂണ്ടിക്കാട്ടി, രാജ്യത്തിന്റെ പേരു മാറ്റുമെന്ന് അഭ്യൂഹം. ഇതിനാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തതെന്നാണ് അഭ്യൂഹം പ്രചരിക്കുന്നത്. രാജ്യത്തിന്റെ പേര് ഇന്ത്യ ഒഴിവാക്കി ഭാരത് എന്നു മാത്രമാക്കി മാറ്റും. ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നുമാണ് അഭ്യൂഹം. ജി 20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നല്‍കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം, പ്രസിഡന്റ് ഓഫ് ഭാരത് എന്നു മാറ്റിയതാണ് അഭ്യൂഹത്തിന് തുടക്കമിട്ടത്. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ഇക്കാര്യം ചൂണ്ടിക്കാട്ടി എക്‌സില്‍ കുറിച്ചതോടെയാണ്…

Read More

‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം പാസാക്കി 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. പേര് ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ‘നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത്…

Read More

ഗോഡ്സെയുടെ പേരിൽ ഫലകം സ്ഥാപിച്ചു, പോലീസ് എത്തി നീക്കം ചെയ്തു

ബെംഗളൂരു: ഉഡുപ്പി കർക്കളയിലെ റോഡിന് ഗോഡ്സെയുടെ പേരിട്ട ഫലകം സ്ഥാപിച്ചവർക്കെതിരെ അന്വേഷണ ഉത്തരവിട്ട് പോലീസ്. പോലീസ് എത്തിയാണ് ഫലകം നീക്കം ചെയ്തത്. ബോല ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്കുള്ള റോഡിൽ ആണ് പദുഗിരി ഗോഡ്സെ റോഡ് എന്ന് കന്നഡയിൽ എഴുതിയ ബോർഡ്‌ കോൺക്രീറ്റ് ഫലകം കഴിഞ്ഞ ദിവസം ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധത്തിന് ഇറങ്ങിയതോടെ പോലീസും പഞ്ചായത്ത്‌ അധികൃതരും ചേർന്ന് ഫലകം നീക്കി. റോഡിന്റെ പേര് മാറ്റാൻ പഞ്ചായത്ത്‌ തീരുമിണിച്ചിട്ടില്ലെന്ന് പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു.

Read More
Click Here to Follow Us