റോഡ് തകർന്നു, എഞ്ചിനീയർമാർക്ക് ബിബിഎംപി നോട്ടീസ് അയച്ചു 

ബെംഗളൂരു: നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ പുതുതായി ടാർ ചെയ്യുകയും കുഴികൾ മൂടുകയും ചെയ്ത റോഡുകൾ തകർന്ന സംഭവത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന മൂന്ന് എഞ്ചിനീയർമാർക്ക് ബിബിഎംപി നോട്ടീസ് നൽകി . തകർന്ന റോഡിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസ് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

മോദിക്ക് വേണ്ടി മോടികൂട്ടിയ റോഡ് തകർന്നു; എഞ്ചിനീയർമാർക്ക് നോട്ടീസ് അയച്ച് ബിബിഎംപി എന്ന വിഷയത്തിൽ അന്വേഷണം നടത്താനും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബിബിഎംപി കമ്മിഷണർ തുഷാർ ഗിരിനാഥിന് നിർദ്ദേശം നൽകി. ഇതിനുപിന്നാലെയാണ് എഞ്ചിനീയർമാർക്ക് ബിബിഎംപി നോട്ടീസ് നൽകിയത്.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

ബെംഗളൂരുവിലെ ജ്ഞാനഭാരതി റോഡ് ആണ് ടാർ ചെയ്‌തതിന് പിന്നാലെ ഒറ്റ മഴയിൽ തകർന്നത്. ബി.ആർ. അംബേദ്‌കർ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് കാമ്പസ് ഉദ്‌ഘാടനത്തിനായി പ്രധാന മന്ത്രി തിങ്കളാഴ്‌ച റോഡിലൂടെ യാത്ര ചെയ്‌തിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്‌ചയാണ് റോഡ് തകർന്നത്.

രാത്രി പെയ്‌ത മഴയിലാണ് റോഡ് തകർന്നതെന്ന് ബിബിഎംപിയുടെ വിശദീകരണം. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി 23 കോടി രൂപ റോഡ് വികസനത്തിനായി അനുവദിച്ചിരുന്നു . മോദി സഞ്ചരിച്ച കെങ്കേരി മുതൽ കൊമ്മഗട്ട വരെയുള്ള 7 കിലോമീറ്റർ 6 കോടി രൂപ ചെലവഴിച്ച് റോഡ്  നവീകരിച്ചതായി ബിബിഎംപി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts