നിപ; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതേസമയം, യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാമെന്ന് കലക്ടർ വ്യക്തമാക്കി.

Read More

പ്രീപെയ്ഡ് ഓട്ടോ കൗണ്‍ഡറുകള്‍ അടച്ചതോടെ ദുരിതത്തിലായി രോഗികള്‍

ബെംഗളൂരു: നഗരത്തിലെ വിക്ടോറിയ, വാണി വിലാസ് ആശുപത്രികളിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്‍ഡറുകള്‍ അടച്ചുപൂട്ടിയതോടെ ദുരിതത്തിലായി രോഗികള്‍. സമീപത്തായി സ്ഥിതി ചെയ്യുന്ന 2 ആശുപത്രികളുടെയും ഇടയില്‍ സ്ഥാപിച്ചിരുന്ന കൗണ്‍ഡര്‍, ന്യായമായ നിരക്കില്‍ യാത്ര ചെയ്യാന്‍ രോഗികളെ സഹായിച്ചിരുന്നു. എന്നാല്‍ കാരണങ്ങളൊന്നും വ്യക്തമാക്കാതെ ട്രാഫിക്ക് പൊലീസ് കൗണ്‍ഡര്‍ അടക്കുകയായിരുന്നു. നിലവില്‍ ഈ ഇടം മാലിന്യം തളളാനുളള കേന്ദ്രമായി മാറിയട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. സംഭവം പരിശോധിച്ച് വരികയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Read More

അഞ്ച് വർഷമെടുത്തു പണിത മേൽപാലം തുറന്ന് ഒരാഴ്ചയ്ക്കകം അടച്ചു

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ശിവാനന്ദ സർക്കിളിലെ സ്റ്റീൽ മേൽപ്പാലത്തിന്റെ ഒരു വശം തുറന്നിട്ട് ഒരാഴ്ച പിന്നിട്ട് ശേഷം വാഹനങ്ങളുടെ പ്രവേശനം തടഞ്ഞ് കൊണ്ട് പൗരസമിതി അത് അടച്ചു. ജോലിയുടെ മോശം ഗുണനിലവാരത്തെക്കുറിച്ച് ഉപയോക്താക്കൾ ഉന്നയിച്ച ആശങ്കകളെത്തുടർന്ന് ഞായറാഴ്ചയാണ് ബിബിഎംപി ഫ്‌ളൈഓവറിന്റെ ഇരുവശവും ബാരിക്കേഡുചെയ്‌തത്. ഓഗസ്റ്റ് 15 ന് ഗതാഗതത്തിനായി തുറന്ന 40 കോടി രൂപയുടെ മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ അര ഡസൻ തൊഴിലാളികളെങ്കിലും നിർത്തിയാണ് പൂർത്തീകരിച്ചത് മേൽപ്പാലത്തിലേക്കുള്ള പ്രവേശനം തടഞ്ഞതോടെ കുമാരകൃപ റോഡിലും റെയിൽവേ പാലത്തിനും ജംക്‌ഷനുമിടയിലുള്ള റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.…

Read More

പാലസ് റോഡിന്റെ ഒരു ഭാഗം ഒരാഴ്ചത്തേക്ക് അടച്ചു

ബെംഗളൂരു: മൈസൂർ ബാങ്ക് സർക്കിൾ മുതൽ മഹാറാണി കോളേജ് അണ്ടർപാസ് വരെയുള്ള പാലസ് റോഡ്, ടെൻഡർഷുവറിന് കീഴിൽ ഭൂഗർഭ പൈപ്പ് ലൈൻ ജോലികൾ സുഗമമാക്കുന്നതിന് ഓഗസ്റ്റ് 7 മുതൽ 13 വരെ എല്ലാ വാഹന ഗതാഗതവും അടച്ചിടും. തുടർന്നുള്ള വഴിതിരിച്ചുവിടലുകൾ ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട് 1. ചാലൂക്യ (ബസവേശ്വര) സർക്കിളിൽ നിന്ന് മൈസൂർ ബാങ്ക് സർക്കിളിലേക്ക് പോകുന്ന വാഹനങ്ങൾ മഹാറാണി കോളേജ് അണ്ടർപാസിന് സമീപം ഇടത്തോട്ട് തിരിഞ്ഞ് കെആർ സർക്കിളിൽ എത്തി പോസ്റ്റ് ഓഫീസ് റോഡിൽ വലത്തേക്ക് തിരിഞ്ഞ് മൈസൂർ ബാങ്ക് സർക്കിളിലെത്തണം. 2.…

Read More

മാംസ നിരോധനം; നഗരത്തിലെ വ്യാപാരികൾക്ക് വൻ കച്ചവടനഷ്ടം 

ബെംഗളൂരു:  രാമനവമി പ്രമാണിച്ച് ബിബിഎംപി അതിന്റെ അധികാരപരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽപനയും നിരോധിച്ചതോടെ, തങ്ങൾക്ക് ലഭിക്കേണ്ട നല്ലൊരു ബിസിനസ്സ് നഷ്ടപ്പെട്ടുവെന്ന് നഗരത്തിലെ മാംസ വ്യാപാരികൾ പറഞ്ഞു. റംസാൻ മാസത്തോടൊപ്പം, എല്ലാ സമുദായത്തിൽപ്പെട്ടവരും മാംസം വാങ്ങി കഴിക്കുന്ന ഒരു ഞായറാഴ്ച കൂടിയായിരുന്നു അതെന്നും ചില കടകളിൽ 25,000 രൂപ വരെ നഷ്ടമുണ്ടായതായും അവർ കൂട്ടിച്ചേർത്തു. എല്ലാ വർഷവും, രാമനവമി, ഗാന്ധി ജയന്തി, മഹാശിവരാത്രി തുടങ്ങി കുറഞ്ഞത് എട്ട് ദിവസങ്ങളിൽ ഇറച്ചി വിൽപന ബിബിഎംപി നിരോധിക്കാറുണ്ട്. ഹലാൽ മാംസം ബഹിഷ്കരിക്കാൻ ഹിന്ദു അനുകൂല സംഘടനകൾ ആഹ്വാനം…

Read More

പ്രശസ്തമായ ബെംഗളൂരു റെസ്ററൗറന്റുകൾ അടച്ചുപൂട്ടുന്നു.

ബെംഗളൂരു: കോവിഡ് മഹാമാരി ഉയർത്തിയ നിയന്ത്രണങ്ങളിൽ നഗരത്തിലെ രാത്രി വാരാന്ത്യ കർഫ്യൂ എന്നിവമൂലം ഭക്ഷ്യ-പാനീയ വ്യവസായത്തെ കഠിനമായി ബാധിച്ചു, കഴിഞ്ഞ വർഷം ഏപ്രിലിൽ രണ്ടാം തരംഗത്തിനിടെ ഏർപ്പെടുത്തിയ രാത്രി കർഫ്യൂ ഏഴ് മാസത്തിന് ശേഷം നവംബർ 8 നാണ് പിൻവലിച്ചത്. നഗരത്തിലെ നല്ല സംഗീതത്തിന് പേരുകേട്ട മികച്ച ഡൈനിംഗ് സ്ഥലങ്ങളിലൊന്നായ താവോ ടെറസസ് ശനിയാഴ്ച വൈകുന്നേരം ഷട്ടറുകൾ താഴ്ത്തി, ആവർത്തിച്ചുള്ള അടച്ചുപൂട്ടലും ഉയർന്ന വാടകയും അശ്രദ്ധമായ ഭൂവുടമകളും സർക്കാർ അനാസ്ഥയും കാരണം ഇപ്പൊത്തെക്ക് അടച്ചുപൂട്ടുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഉടമ നരേൻ ബെലിയപ്പ പറയുന്നത്. 10…

Read More

നേരിടുന്നത് വൻ സാമ്പത്തിക ഞെരുക്കം, തൊഴിലാളികളെ കിട്ടാനില്ല; വലഞ്ഞ് ​ഹോട്ടലുടമകൾ

ബെം​ഗളുരു; അനുമതി ലഭിച്ചെങ്കിലും ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നു, ലോക്ഡൗൺ ഇളവുകളെത്തുടർന്ന് നഗരത്തിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാൻ അനുമതിലഭിച്ചെങ്കിലും പലതും അടഞ്ഞുതന്നെ കിടക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഹോട്ടലുകൾ അടച്ചിട്ടത് മൂലം സാമ്പത്തികപ്രതിസന്ധിയും തൊഴിലാളികളുടെ കുറവുമാണ് പ്രധാന കാരണമായി പറയുന്നത്. ബെം​ഗളുരുവിലെ ബൃഹത് ബെംഗളൂരു ഹോട്ടലേഴ്‌സ് അസോസിയേഷന്റെ (ബി.ബി.എച്ച്.എ.) കണക്കനുസരിച്ച് 25 ശതമാനത്തോളം ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കുന്നില്ലെന്നാണ് വിവരം പുറത്ത് വരുന്നത്. എന്നാൽ ഇതിൽപലതും കോറമംഗല, ഇന്ദിരാനഗർ, എച്ച്.എസ്.ആർ. ലേഔട്ട്, ഔട്ടർ റിങ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചെറുകിട ഭക്ഷണശാലകളാണ്. കൊറോണ വരുത്തിയ പ്രതിസന്ധികാരണം…

Read More
Click Here to Follow Us