പ്രീപെയ്ഡ് കൗണ്ടറിലും രക്ഷയില്ല; കഴുത്തറപ്പൻ തുക ഈടാക്കി ഓട്ടോ ഡ്രൈവർമാർ

ബെംഗളൂരു: പ്രീപെയ്ഡ് കൗണ്ടറുകളിൽ നിശ്ചയിച്ചിരുന്ന നിരക്കിനേക്കാൾ കൂടുതൽ ഓട്ടോ ഡ്രൈവർമാർ ഈടാക്കുന്നതായി പരാതി. എം.ജി. റോഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള കൗണ്ടറുകളിലാണ് ഏതു സംബന്ധിച്ച പരാതി ലഭിച്ചത്. കിലോമീറ്ററിന് 15 രൂപയാണ് ഓട്ടോ കൗണ്ടറുകളിൽ നിരക്ക് നിശ്‌ചയിച്ചിരിക്കുന്നത്. 30 രൂപയാണ് മിനിമം നിരക്ക്. ഡ്രൈവറുടെ പേരും വാഹനത്തിന്റെ നമ്പറും അടക്കമുള്ള വിവരങ്ങൾ കൗണ്ടറിൽ രേഖപ്പെടുത്തി പണം നിശ്ചയിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ചില ഓട്ടോക്കാർ യാത്ര അവസാനിപ്പിക്കുമ്പോൾ കൂടുതൽ പണം ആവശ്യപെടുന്നെന്നാണ് പരാതി. റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ ലഗേജുമായി കൂടുതൽ പണം ഈടാക്കുന്നെന്ന് ആക്ഷേപമുണ്ട്. 30…

Read More

ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ പ്രീ-പെയ്ഡ് ഓട്ടോ സർവീസ് ആരംഭിച്ചു

ബെംഗളൂരു:എസ്എസ്എസ് ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ദശാബ്ദക്കാലത്തെ ജനങ്ങളുടെ ആവശ്യമായിരുന്ന പ്രീ-പെയ്ഡ് ഓട്ടോ സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിച്ചു. പ്രീപെയ്ഡ് ഓട്ടോ, ടാക്‌സി സർവീസ് (PATS) സംവിധാനത്തിലെ സാങ്കേതിക തകരാറുകളെത്തുടർന്ന് കഴിഞ്ഞയാഴ്ച സർവീസ് ആരംഭിക്കുന്നത് മാറ്റിവെച്ചിരുന്നു. ഗോകുൽ റോഡ് ബസ് സ്റ്റാൻഡ്, ഹുബ്ബള്ളിയിലെ ഹൊസൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ധാർവാഡിലെ പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഇത്തരം സ്റ്റാൻഡുകൾ നിർമിക്കാൻ ഹെഗ്‌ഡെ നിർദേശിച്ചിട്ടുണ്ടെന്നും ഹുബ്ബള്ളി ഈസ്റ്റ് ആർടിഒ കെ ദാമോദര പറഞ്ഞു ആപ്പ് അധിഷ്‌ഠിത വാഹന സർവീസ് പിൻവലിച്ചതോടെ ഏതാനും ഡ്രൈവർമാരുടെ…

Read More

പ്രീപെയ്ഡ് ഓട്ടോ കൗണ്‍ഡറുകള്‍ അടച്ചതോടെ ദുരിതത്തിലായി രോഗികള്‍

ബെംഗളൂരു: നഗരത്തിലെ വിക്ടോറിയ, വാണി വിലാസ് ആശുപത്രികളിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്‍ഡറുകള്‍ അടച്ചുപൂട്ടിയതോടെ ദുരിതത്തിലായി രോഗികള്‍. സമീപത്തായി സ്ഥിതി ചെയ്യുന്ന 2 ആശുപത്രികളുടെയും ഇടയില്‍ സ്ഥാപിച്ചിരുന്ന കൗണ്‍ഡര്‍, ന്യായമായ നിരക്കില്‍ യാത്ര ചെയ്യാന്‍ രോഗികളെ സഹായിച്ചിരുന്നു. എന്നാല്‍ കാരണങ്ങളൊന്നും വ്യക്തമാക്കാതെ ട്രാഫിക്ക് പൊലീസ് കൗണ്‍ഡര്‍ അടക്കുകയായിരുന്നു. നിലവില്‍ ഈ ഇടം മാലിന്യം തളളാനുളള കേന്ദ്രമായി മാറിയട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. സംഭവം പരിശോധിച്ച് വരികയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Read More

4 മെട്രോ സ്റ്റേഷനുകളിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ സ്ഥാപിക്കും; ബി എം ആർ സി.

ബെംഗളൂരു: ഡിസംബർ 1 മുതൽ 4 മെട്രോ സ്റ്റേഷനുകളിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ സ്ഥാപിക്കുമെന്ന് ബി എം ആർ സി. മെട്രോ സ്റ്റേഷനുകളിൽ ആദ്യമായാണ് ഓട്ടോ കൗണ്ടറുകൾ സ്ഥാപിക്കുന്നത്. രാവിലെ 5 ന് ആരംഭിക്കുന്ന കൗണ്ടറുകൾ രാത്രി വരെ പ്രവർത്തിക്കും. ട്രാഫിക് പൊലീസുമായി കൈകോർത്തു നാഗസാന്ദ്രയിൽ രണ്ടും ബയ്യപ്പനഹള്ളി, ബനശങ്കരി, മജസ്റ്റിക് മെട്രോ സ്റ്റേഷനുകളിൽ ഒന്നും കൗണ്ടറുകളാണ് ആരംഭിക്കുക. മിനിമം നിരക്ക് (2 കിലോമീറ്റർ) 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും ആകും യാത്രക്കാർ നൽകേണ്ടി വരികയെന്നു ബി എം ആർ…

Read More

പ്രീപെയ്ഡ് റിക്ഷകൾ കൂടുതൽ ആക്സസ് ചെയ്യാവുന്ന, ഡിജിറ്റൽ ആക്കുവാനായി ആവശ്യമുയരുന്നു

auto riksha, auto

ബെംഗളൂരു: ഓട്ടോറിക്ഷാ ഡ്രൈവർമാർ ആവശ്യപ്പെടുന്ന അമിത നിരക്കിൽ ബെംഗളൂരുവിലെ അന്തർ നഗര യാത്രക്കാർ മടുത്തിരിക്കുകയാണ്. ജനങ്ങളുടെ അടിയന്തരാവസ്ഥയും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതിന്റെ ആവശ്യകതയുമാണ് ഓട്ടോ ഡ്രൈവർമാർ നിരന്തരം ചൂഷണം ചെയ്യുന്നത്. ഓട്ടോ ചാർജുകളിൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രീപെയ്ഡ് ഓട്ടോ സേവനങ്ങളുടെ ആവശ്യകതയെക്കുറിച്ചും വെളിച്ചം കൊണ്ടുവന്നു. നഗരത്തിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളിൽ മാത്രമാണ് നിലവിൽ പ്രീപെയ്ഡ് ഓട്ടോ സൗകര്യമുള്ളത്. ലോക്ക്ഡൗണിന് ശേഷം ഇവിടെ പ്രീപെയ്ഡ് ഓട്ടോ സർവീസ് പുനരാരംഭിച്ചിട്ടില്ല. പ്രീപെയ്ഡ് ഓട്ടോ സർവീസുകൾ ഉണ്ടായിരിക്കുന്നതിനെ ഞാൻ വളരെയധികം പിന്തുണയ്ക്കുന്നു, വാസ്തവത്തിൽ, അധികാരികൾ അത്…

Read More

പ്രീപെയ്ഡ് ഓപ്ഷനായി ‘ഓട്ടോ’

ബെംഗളൂരു: പതിറ്റാണ്ടുകളായി, ഓട്ടോമാറ്റിക് ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ ചോയ്സ് ആണ് റിക്ഷകൾ. എന്നാൽ യാത്രക്കാരും ഡ്രൈവർമാരും തമ്മിലുള്ള വഴക്കിന് ശക്തമായ ഒരു പരാമർശം തന്നെയാണ് സർവ്വവ്യാപിയായ ഓട്ടോ മീറ്റർ. ഓട്ടോ ഡ്രൈവർമാർ നടത്തുന്ന വിലപേശൽ നിരക്കുകൾ മീറ്റർ ചാർജിന്റെ ഒന്നരയോ ഇരട്ടിയോ അപ്പുറം അപൂർവമായി മാത്രമേ നീങ്ങൂ. പക്ഷെ ഇന്ന് ഒരു യുഗത്തിന്റെ അവശിഷ്ടം എന്നപോലെ മീറ്റർ ഒരു അനാവശ്യ അസ്ഥിയായി ഓരോ ഓട്ടോകളിലും നീണ്ടുനിൽക്കുന്നു, അപ്പോൾ, ഒരുപ്രതിവിധിയായി പ്രീപെയ്ഡ് ഓട്ടോ റിക്ഷകളാണോ മുന്നിലുള്ളത്? എന്നാൽ ഈ പ്രീപെയ്ഡ് കൗണ്ടറുകൾ മുമ്പ് പരീക്ഷിച്ചിട്ടില്ലേ,…

Read More

പ്രവർത്തനരഹിതമായി പ്രീ പെയ്ഡ് ഓട്ടോ.

ബെംഗളൂരു: നഗരത്തിന്റെ മിക്കയിടങ്ങളിലെയും പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ പ്രവർത്തന രഹിതമാണ്. ലോക്ഡൗൺ സമയത്ത് അടച്ചിട്ട പ്രീ പെയ്ഡ് കൗണ്ടറുകളാണ് നിയന്ത്രണങ്ങൾ നീക്കി മാസങ്ങൾ കഴിഞ്ഞിട്ടും തുറക്കാത്തത്. ബാനസവാടിയിൽ കേരളത്തിൽ നിന്ന് പുലർച്ചെ 5ന് മുൻപെത്തുന്ന ട്രെയിനുകളിലെ യാത്രക്കാർ തുടർയാത്രയ്ക്കായി ഓട്ടോകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. പുലർച്ചെ നേരങ്ങളിലും മറ്റും ട്രെയിൻ ഇറങ്ങുന്ന യാത്രക്കാരെ അമിത നിരക്ക് ഈടാക്കി പിഴിയുന്നതായി പരാതി ഉയരുന്നുണ്ട്. രാത്രികാലങ്ങളിൽ മൂന്നിരട്ടി വരെ അധിക നിരക്കാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. 200 രൂപ മുതൽ 320 രൂപവരെയാണ് കുറഞ്ഞ ദൂരത്തിന് ഓട്ടോക്കാർ…

Read More
Click Here to Follow Us