ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ പ്രീ-പെയ്ഡ് ഓട്ടോ സർവീസ് ആരംഭിച്ചു

ബെംഗളൂരു:എസ്എസ്എസ് ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ദശാബ്ദക്കാലത്തെ ജനങ്ങളുടെ ആവശ്യമായിരുന്ന പ്രീ-പെയ്ഡ് ഓട്ടോ സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിച്ചു. പ്രീപെയ്ഡ് ഓട്ടോ, ടാക്‌സി സർവീസ് (PATS) സംവിധാനത്തിലെ സാങ്കേതിക തകരാറുകളെത്തുടർന്ന് കഴിഞ്ഞയാഴ്ച സർവീസ് ആരംഭിക്കുന്നത് മാറ്റിവെച്ചിരുന്നു.

ഗോകുൽ റോഡ് ബസ് സ്റ്റാൻഡ്, ഹുബ്ബള്ളിയിലെ ഹൊസൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ധാർവാഡിലെ പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഇത്തരം സ്റ്റാൻഡുകൾ നിർമിക്കാൻ ഹെഗ്‌ഡെ നിർദേശിച്ചിട്ടുണ്ടെന്നും ഹുബ്ബള്ളി ഈസ്റ്റ് ആർടിഒ കെ ദാമോദര പറഞ്ഞു

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ആപ്പ് അധിഷ്‌ഠിത വാഹന സർവീസ് പിൻവലിച്ചതോടെ ഏതാനും ഡ്രൈവർമാരുടെ കൊള്ളയടി കാരണം ജനങ്ങൾ ദുരിതത്തിലായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ പ്രീപെയ്ഡ് ഓട്ടോ സർവീസ് സ്റ്റാൻഡുകൾ സ്ഥാപിക്കണമെന്ന ജനകീയ ആവശ്യം വീണ്ടും ഉയർന്നതോടെയാണ് ധാർവാഡ് ഡിസി ഗുരുദത്ത ഹെഗ്‌ഡെയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചതെന്ന് ആർടിഒ കെ ദാമോദര പറഞ്ഞു.

ധാർവാഡ് ആർടിഒ ബി ശങ്കരപ്പ, ദാമോദര ഡിസിപി ക്രൈം ആന്റ് ട്രാഫിക്ക് ഡിസിപി ഗോപാൽ ബയക്കോട്, ഗതാഗത ഉദ്യോഗസ്ഥർ, റെയിൽവേ ഉദ്യോഗസ്ഥർ, മറ്റ് വകുപ്പുകൾ എന്നിവരടങ്ങിയ സമിതി ഈ മാസം തന്നെ പ്രീ-പെയ്ഡ് ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് പ്രീപെയ്ഡ് ഓട്ടോ സർവീസ് ലോഞ്ച് ചെയ്തത്. ആദ്യ ദിവസം ഉച്ചയ്ക്കും വൈകുന്നേരത്തിനും ഇടയിൽ 15 ഓളം യാത്രക്കാർ പ്രീപെയ്ഡ് ഓട്ടോ സർവീസ് ഉപയോഗിച്ചതാണ് ദാമോദര കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts