പേടിഎം ആപ്പിലൂടെ നമ്മ മെട്രോ ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ

ബെംഗളൂരു: ക്യു നിൽക്കാതെ നമ്മ മെട്രോയിൽ യാത്ര ചെയ്യാൻ സഹായിക്കുന്ന ക്യു ആർ കോഡ് ടിക്കറ്റുകൾ ഇന്ന് മുതൽ യാത്ര ചെയ്യാൻ പേ ടിഎം അപ്പുകളിലൂടെ സ്വന്തമാക്കാം.

വാട്സ്ആപ്പ് നമ്മ മെട്രോ ആപ്പ് എന്നിവയിലൂടെ ലഭിച്ച സംവിധാനമാണ്കൂ ഇപ്പോൾ കൂടുതൽ ആപ്പുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ക്യു ആർ കോഡ് സൗകര്യം ഉപയോകിക്കുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചത്തോടെയാണ് നടപടി.

സ്മാർട്ട്കാർഡ് റീചാർജ് ചെയ്യാനും അപ്പുകളിലൂടെ കഴിയും. ഓൺലൈൻ ആയി പനമടച്ച് ലഭിക്കുന്ന ക്യു ആർ കോഡ് മെട്രോ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ (എ. എഫ്. സി.) ഗേറ്റുകളിൽ സ്കാൻ ചെയ്താണ് യാത്ര ചെയ്യേണ്ടത്. ഈ സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് 5 % ഇളവ് ലഭിക്കുകയും ചെയ്യും.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

പേടിഎം ടിക്കറ്റുകൾ എടുക്കാൻ

ആപ്പിലെ മെട്രോ എന്നുള്ള ഓപ്ഷനിൽ നിന്നും ബെംഗളൂരു മെട്രോ തിരഞ്ഞെടുക്കുക.

ക്യു ആർ കോഡ് ടിക്കറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

നിങ്ങളുടെ സ്റ്റേഷന്റെയും പോകേണ്ട സ്റ്റേഷന്റെയും പേരും വിവരങ്ങളും നൽകുക

ടിക്കറ്റ് തുക ഓൺലൈൻ ആയി അടച്ച് ലഭിക്കുന്ന ക്യു ആർ കോഡ് വെച്ച് യാത്ര ചെയ്യുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts