രാഹുലിനായി വയനാട്ടിൽ പടനയിക്കാൻ ഇനി ഇവർ രംഗത്ത്!

കോഴിക്കോട്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സമിതിയ്ക്ക് രൂപം നല്‍കി. കോഴിക്കോട്ട് ചേര്‍ന്ന യു.ഡി.എഫ്. നേതൃയോഗത്തിലയിരുന്നു തീരുമാനം.

കെ.പി.സി.സി. അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനേയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങളേയുമാണ് മണ്ഡലത്തിന്‍റെ നേതൃത്വത്തിലേയ്ക്ക് തിരഞ്ഞെടുത്തത്.

മുല്ലപ്പള്ളി രാമചന്ദ്രനാണ് തിരഞ്ഞെടുപ്പ് സമിതിയുടെ ചെയര്‍മാന്‍. സാദിഖ് അലി ശിഹാബ് തങ്ങള്‍ ജനറല്‍ കണ്‍വീനറാണ്. കൂടാതെ ഡി.സി.സി. അദ്ധ്യന്മാരായ ടി. സിദ്ദിഖ്, വി.വി. പ്രകാശ്, ഐ.സി. ബാലകൃഷ്ണന്‍ എന്നിവരാണ് കണ്‍വീനര്‍മാര്‍. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യനാണ് മുക്കത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്‍റെ  ചുമതല. കെ.പി.സി.സി. സെക്രട്ടറിമാരായ കെ.പി. അബ്ദുള്‍മജീദും വി.എ. കരീമും എന്‍. സുബ്രഹ്മണ്യന്‍റെ സഹായികള്‍. മാധ്യമ കമ്മിറ്റി കണ്‍വീനറായി കെ.പി.സി.സി. ജനറല്‍സെക്രട്ടറി കെ.പി. അനില്‍കുമാറിനെ തിരഞ്ഞെടുത്തു.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, മുകുള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ഓരോ ദിവസവും മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനം അവലോകനം ചെയ്യും. അതേസമയം സമീപമുള്ള മറ്റ് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ചുമതലവഹിക്കുന്ന നേതാക്കള്‍ വയനാട്ടില്‍ വരാന്‍ പാടില്ല. അടിയന്തര സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും വരേണ്ടിവന്നാല്‍ അതിന് കെ.പി.സി.സി.യുടെ മുന്‍കൂര്‍ അനുമതി വേണമെന്നും നിര്‍ദ്ദേശമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
[masterslider id="10"]

Related posts