നഗരത്തിൽ പലയിടങ്ങളിലായി മോഷണം നടത്തിവന്ന ഹൈടെക് കള്ളൻ ഒടുവിൽ പിടിയിലായി.

ബെംഗളൂരു: നഗരത്തിൽ പലയിടങ്ങളിലായി മോഷണം നടത്തിവന്ന ഹൈടെക് കള്ളൻ ഒടുവിൽ പിടിയിലായി. ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമിക്കുന്ന കൊറിയൻ നിർമിത അത്യാതുനിക യന്ത്രവുമായാണ് ഇയാൾ പിടിയിലായത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മോഷ്ടിച്ച 40 ലക്ഷം രൂപയും 2000 ഡ്യൂപ്ലിക്കറ്റ് താക്കോലുകളുമായാണ് കള്ളൻ പിടിയിലായത്.

Read More

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ‘അതിരന്‍’ന്‍റെ ടീസര്‍ റിലീസ് ചെയ്തു

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന പുതിയ ചിത്രം അതിരന്‍-ന്‍റെ ടീസര്‍ റിലീസ് ചെയ്തു. നവാഗതനായ വിവേക് ആണ് ഈ റൊമാന്‍റിക്ക് ത്രില്ലര്‍ സിനിമ സംവിധാനം ചെയ്യുന്നത്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗവിനു വേണ്ടി തിരക്കഥയെഴുതിയ പിഎഫ് മാത്യൂസാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ശാന്തി കൃഷ്ണ, രണ്‍ജി പണിക്കര്‍,സുദേവ് നായര്‍, സുരഭി ലക്ഷ്മി, ലെന തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.  

Read More

രാഹുലിനായി വയനാട്ടിൽ പടനയിക്കാൻ ഇനി ഇവർ രംഗത്ത്!

കോഴിക്കോട്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സമിതിയ്ക്ക് രൂപം നല്‍കി. കോഴിക്കോട്ട് ചേര്‍ന്ന യു.ഡി.എഫ്. നേതൃയോഗത്തിലയിരുന്നു തീരുമാനം. കെ.പി.സി.സി. അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനേയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങളേയുമാണ് മണ്ഡലത്തിന്‍റെ നേതൃത്വത്തിലേയ്ക്ക് തിരഞ്ഞെടുത്തത്. മുല്ലപ്പള്ളി രാമചന്ദ്രനാണ് തിരഞ്ഞെടുപ്പ് സമിതിയുടെ ചെയര്‍മാന്‍. സാദിഖ് അലി ശിഹാബ് തങ്ങള്‍ ജനറല്‍ കണ്‍വീനറാണ്. കൂടാതെ ഡി.സി.സി. അദ്ധ്യന്മാരായ ടി. സിദ്ദിഖ്, വി.വി. പ്രകാശ്, ഐ.സി. ബാലകൃഷ്ണന്‍ എന്നിവരാണ് കണ്‍വീനര്‍മാര്‍. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യനാണ്…

Read More

കൊറമംഗല ഇന്‍കംടാക്സ് ഓഫീസിലെ ഓഫീസര്‍ കൈക്കൂലി വാങ്ങിയത് 14 ലക്ഷം രൂപ!! ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു.

ബെംഗളൂരു: കൊറമംഗല ഓഫീസിലെ ഇന്‍കംടാക്സ് ഓഫീസര്‍ കൈക്കൂലി വാങ്ങിയത് 14 ലക്ഷം രൂപ!! ഇന്‍കം ടാക്സ് ഓഫീസറെ സിബിഐ കസ്റ്റഡിയിലെടുത്തു. എച്ച് ആര്‍ നാഗേഷിനെയാണ് കൈക്കൂലി വാങ്ങിയ കേസില്‍ കൈയോടെ പിടികൂടിയത്. കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ഒരു വ്യക്തി പരാതിപ്പെട്ടത് അനുസരിച്ചാണ് സിബി ഐ തെളിവുസഹിതം പ്രതിയെ പിടികൂടിയത്. കൈക്കൂലി ചോദിച്ചതിന് രണ്ട് ഓഫീസര്‍മാര്‍ക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്. പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ നിരീക്ഷണത്തില്‍ വെയ്ക്കുകയും തനിക്കും സഹപ്രവര്‍ത്തകനും വേണ്ടി വാങ്ങിയ 14 ലക്ഷം രൂപ കൈയോടെ സിബിഐ പിടി കൂടുകയുമായിരുന്നു. ആദായനികുതിയുമായി ബന്ധപ്പെട്ട് മുടങ്ങി കിടക്കുന്ന…

Read More

ചൂടിനാശ്വാസം! രണ്ട് ദിവസത്തിന് ഉള്ളില്‍ നഗരത്തില്‍ വേനല്‍ മഴയെത്തും.

ബെംഗളൂരു: രണ്ട് ദിവസത്തിന് ഉള്ളില്‍ ചൂടിനു ഒരു ആശ്വാസം ഉണ്ടാകും എന്നാ പ്രതീക്ഷ ഉണര്‍ത്തി കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രഖ്യാപനം.രണ്ട് ദിവസത്തിന് ഉള്ളില്‍ വേനല്‍ മഴ ലഭിക്കും എന്ന് വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മറ്റിടങ്ങളില്‍ കഴിഞ്ഞ ദിവസം വേനല്‍ മഴ ലഭിച്ചിരുന്നു.37 ഡിഗ്രീ വരെ ഉയര്‍ന്നിരുന്ന താപനില കഴിഞ്ഞ ദിവസം 35 ഡിഗ്രീ ആയി കുറഞ്ഞിരുന്നു. കുറഞ്ഞ താപനില 23 ഡിഗ്രീ സെല്‍ഷ്യസ് ആണ്.

Read More

കർണാടക മുൻ ചീഫ് സെക്രട്ടറി കെ.രത്‌നപ്രഭ ബി.ജെ.പി.യിൽ ചേർന്നു

ബെംഗളൂരു: കർണാടക മുൻ ചീഫ് സെക്രട്ടറി കെ. രത്‌നപ്രഭ ബി.ജെ.പി.യിൽ ചേർന്നു. കലബുറഗിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയുടെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ അംഗത്വമെടുത്തത്. രാജ്യത്തിന്റെ വികസനത്തിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന പ്രവർത്തനങ്ങൾ കണ്ടാണ് ബി.ജെ.പി.യിൽ ചേർന്നതെന്ന് രത്‌നപ്രഭ പറഞ്ഞു. 1981 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ രത്നപ്രഭ 2017 നവംബറിലാണ് കർണാടകയിൽ മൂന്നാം വനിതാ ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ഇവർ ചീഫ് സെക്രട്ടറി സ്ഥാനം വഹിച്ചത്. വടക്ക് – പടിഞ്ഞാറൻ കർണാടകയിൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ദളിത് വിഭാഗത്തിൽപ്പെട്ട…

Read More

ഐപിഎല്ലില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി ചെന്നൈ; മുംബൈക്ക് ജയം.

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആദ്യ തോല്‍വി. 37 റണ്‍സിനു മുംബൈയോടായിരുന്നു തോല്‍വി. ഈസീസണിലെ ചെന്നൈയുടെ ആദ്യ തോല്‍വിയായിരുന്നു. ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ രണ്ടാം ജയം കുറിച്ച മുംബൈ ഇന്ത്യന്‍സ് പുതിയൊരു റെക്കോര്‍ഡും സ്ഥാപിച്ചു. ഐപിഎല്ലില്‍ ആദ്യമായി 100 വിജയങ്ങള്‍ നേടുന്ന ടീമെന്ന ബഹുമതിയാണ് മുംബൈ സ്വന്തമാക്കിയത്. 152 മത്സരങ്ങള്‍ കളിച്ച സിഎസ്‌കെ 93 ജയങ്ങളുമായി പിറകിലുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 167 മത്സരങ്ങളില്‍ 88 ജയങ്ങളുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് വര്‍ഷം വിലക്കു ലഭിച്ചതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം…

Read More

രാഹുല്‍ ഗാന്ധിയുടെ വരവ് ആഘോഷമാക്കി കോൺഗ്രസ്!! വയനാട്ടിൽ ഇന്ന് പത്രിക സമർപ്പിക്കും.

വയനാട്: വയനാട് ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും കോഴിക്കോട് വിമാനത്താവളത്തിൽ ആയിരക്കണക്കിനു പ്രവർത്തകരുടെ വരവേൽപ്പ്. സുരക്ഷാനിർദേശം മറികടന്ന് ടെർമിനലിൽനിന്നു പുറത്തെത്തിയ രാഹുൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. രാഹുൽ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. പതിനൊന്നു മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. തുടര്‍ന്നായിരിക്കും റോഡ്‌ ഷോ എന്നാണ് വിവരം. 10 മണിയോടെ കോഴിക്കോട് നിന്ന് തിരിച്ച് വയനാട്ടിലെത്തുന്ന രാഹുല്‍ കല്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങും. ഇന്നലെ…

Read More

നഗരത്തിൽ ഇത്തവണ 90 ലക്ഷത്തിലധികം വോട്ടർമാർ!

ബെംഗളൂരു: നഗരത്തിൽ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെ 90,83,554 വോട്ടർമാർ. ബെംഗളൂരു നോർത്തിൽ 31 സ്ഥാനാർഥികൾ മത്സരിക്കുമ്പോൾ സെൻട്രലിൽ 21 സ്ഥാനാർഥികളും സൗത്തിൽ 25 സ്ഥാനാർഥികളും മത്സരരംഗത്തുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. ബെംഗളൂരു നോർത്തിൽ 28,46,490 വോട്ടർമാരും സെൻട്രലിൽ 22,02.503 വോട്ടർമാരും സൗത്തിൽ 22,15,803 വോട്ടർമാരും റൂറലിൽ 18,18,758 വോട്ടർമാരുമാണുള്ളത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പഴുതടച്ച സുരക്ഷയേർപ്പെടുത്തുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ടി. സുനീൽ കുമാർ പറഞ്ഞു. സുരക്ഷയ്ക്കായി 12,000 പോലീസുകാരെ നിയോഗിക്കും. ഇതുവരെ ലൈസൻസുള്ള 8,556 തോക്കുകൾ കസ്റ്റഡിയിലുണ്ടെന്നും കൃത്യമായ രേഖകളില്ലാത്ത…

Read More

തൊഴിലന്വേഷകരിൽ 80 ശതമാനം പേർക്കും താത്പര്യം രാഷ്ട്രീയമേഖലയിൽ!!

ബെംഗളൂരു: തൊഴിലന്വേഷകരിൽ 80 ശതമാനം പേർക്കും രാഷ്ട്രീയമേഖലയിൽ താത്പര്യമെന്ന് റിപ്പോർട്ട്. രാഷ്ട്രീയ നിരീക്ഷകരായോ സാമൂഹിക പ്രവർത്തകരായോ രാഷ്ട്രീയ മാധ്യമപ്രവർത്തകരായോ ജോലിചെയ്യാൻ ഇവർ താത്പര്യപ്പെടുന്നെന്നും തൊഴിൽ വെബ്സൈറ്റായ ‘ഇൻഡീഡ്’ നടത്തിയ സർവേയിൽ കണ്ടെത്തി. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകർക്ക് മികച്ച നേതൃപാടവവും പ്രശ്നപരിഹാരത്തിനുമുള്ള കഴിവുമാണ് വേണ്ടതെന്നാണ് 53 ശതമാനംപേർ കരുതുന്നത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട മേഖലകളിൽ തൊഴിലെടുക്കാൻ സ്ത്രീകളെക്കാൾ (12 ശതമാനം) താത്പര്യം പുരുഷന്മാർക്കാണ് (21 ശതമാനം). ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് 22 മുതൽ 36 വരെ പ്രായമുള്ള 1201 പേർക്കിടയിൽ ‘ഇൻഡീഡ്’ സർവേ നടത്തിയത്. രാഷ്ട്രീയമേഖലയിലെ ജോലിയിൽ…

Read More
Click Here to Follow Us