ഐപിഎല്ലില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി ചെന്നൈ; മുംബൈക്ക് ജയം.

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആദ്യ തോല്‍വി. 37 റണ്‍സിനു മുംബൈയോടായിരുന്നു തോല്‍വി. ഈസീസണിലെ ചെന്നൈയുടെ ആദ്യ തോല്‍വിയായിരുന്നു.

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ രണ്ടാം ജയം കുറിച്ച മുംബൈ ഇന്ത്യന്‍സ് പുതിയൊരു റെക്കോര്‍ഡും സ്ഥാപിച്ചു. ഐപിഎല്ലില്‍ ആദ്യമായി 100 വിജയങ്ങള്‍ നേടുന്ന ടീമെന്ന ബഹുമതിയാണ് മുംബൈ സ്വന്തമാക്കിയത്. 152 മത്സരങ്ങള്‍ കളിച്ച സിഎസ്‌കെ 93 ജയങ്ങളുമായി പിറകിലുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 167 മത്സരങ്ങളില്‍ 88 ജയങ്ങളുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് വര്‍ഷം വിലക്കു ലഭിച്ചതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. 43 പന്തില്‍ 59 റണ്‍സ് നേടിയ സുര്യകുമാര്‍ യാദവാണ് ടോപ്‌ സ്കോറര്‍. മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. എട്ട് പന്തില്‍ 25 റണ്‍സെടുക്കുകയും രണ്ട് പേരെ പുറത്താക്കുകയും ചെയ്ത ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ വിജയശില്‍പി.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ആദ്യ ഓവര്‍ മുതല്‍ ചെന്നൈയ്ക്ക് കാലിടറി. നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ ഓരോന്ന് വലിച്ചെറിഞ്ഞുകൊണ്ടിരുന്ന അവര്‍ക്ക് ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമാണ് നേടാനായത്. 58 റണ്‍സെടുത്ത കേദാര്‍ ജാദവിന് മാത്രമാണ് ചെന്നൈ നിരയില്‍ തിളങ്ങാന്‍ സാധിച്ചത്.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

ഷെയ്ന്‍ വാട്‌സണ്‍ (5), അമ്പാട്ടി റായുഡു (0), സുരേഷ് റെയ്‌ന (16), എം.എസ് ധോണി (12), രവീന്ദ്ര ജഡേജ (1), ഡ്വെയ്ന്‍ ബ്രാവോ (8), ദീപക് ചാഹര്‍ (7), എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഷാര്‍ദുള്‍ ഠാകൂര്‍ (1), മോഹിത് ശര്‍മ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി ബ്രാവോ, ജഡേജ, ഇമ്രാന്‍ താഹിര്‍, മോഹിത് ശര്‍മ, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us