നഗരത്തിൽ ഇത്തവണ 90 ലക്ഷത്തിലധികം വോട്ടർമാർ!

ബെംഗളൂരു: നഗരത്തിൽ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെ 90,83,554 വോട്ടർമാർ. ബെംഗളൂരു നോർത്തിൽ 31 സ്ഥാനാർഥികൾ മത്സരിക്കുമ്പോൾ സെൻട്രലിൽ 21 സ്ഥാനാർഥികളും സൗത്തിൽ 25 സ്ഥാനാർഥികളും മത്സരരംഗത്തുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.

ബെംഗളൂരു നോർത്തിൽ 28,46,490 വോട്ടർമാരും സെൻട്രലിൽ 22,02.503 വോട്ടർമാരും സൗത്തിൽ 22,15,803 വോട്ടർമാരും റൂറലിൽ 18,18,758 വോട്ടർമാരുമാണുള്ളത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പഴുതടച്ച സുരക്ഷയേർപ്പെടുത്തുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ടി. സുനീൽ കുമാർ പറഞ്ഞു. സുരക്ഷയ്ക്കായി 12,000 പോലീസുകാരെ നിയോഗിക്കും.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

ഇതുവരെ ലൈസൻസുള്ള 8,556 തോക്കുകൾ കസ്റ്റഡിയിലുണ്ടെന്നും കൃത്യമായ രേഖകളില്ലാത്ത 24.75 ലക്ഷം രൂപ പിടിച്ചെന്നും സുനീൽ കുമാർ വ്യക്തമാക്കി. ഗുണ്ടാലിസ്റ്റിലുള്ളവർക്കെതിരേ മുൻകരുതൽ നടപടികൾ സ്വീകരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts