കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

ബെംഗളൂരു : കുടകിലെ ഹൊസഗുന്ധിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു.

പ്രദേശവാസിയായ ജഗദീഷ് (50) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് സംഭവം.

കൃഷിയിടം നനച്ചതിനുശേഷം വീട്ടിൽ പോകാനായി റോഡരികിൽ നിർത്തിയ ബൈക്കിനടുത്തേക്ക് വന്നതായിരുന്നു ജഗദീഷ്.

ഇതിനിടെ സമീപത്തെ തോട്ടത്തിൽനിന്ന് ഓടിയെത്തിയ കാട്ടാന ജഗദീഷിന്റെ ആക്രമിക്കുകയായിരുന്നു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

സംഭവസ്ഥലത്തുതന്നെ ഇദ്ദേഹം മരിച്ചു.

ജഗദീഷിന്റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ വനംവകുപ്പ് ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു.

വനംവകുപ്പ് അധികൃതരെത്തി കുടുംബത്തിന് ചെക്ക് കൈമാറിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts