മഡിവാള മുതൽ കോറമംഗല വരെ പെൺകുട്ടികളെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു; യുവാക്കൾ പിടിയിൽ

ബെംഗളൂരു: നഗരത്തിൽ സ്ത്രീസുരക്ഷ ചോദ്യ ചിഹ്നമാകുന്നു. നഗരത്തിൽ പെൺകുട്ടികൾ പുറത്തിറങ്ങുമ്പോൾ തന്നെ അവരെ പിന്തുടരുകയും പീഡിപ്പിക്കുകയും ചെയ്യുന്നതും പീഡനങ്ങളുടെ തോതും വർധിക്കുന്നു.

പോലീസിനെ പേടിക്കാതെയാണ് ഇവർ പൊതുസ്ഥലത്ത് സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്നത്. പ്രത്യേകിച്ച് ബംഗളൂരു നഗരത്തിൽ അത്തരത്തിലുള്ള അക്രമങ്ങൾ കൂടുതലാണ് എന്നും ആരോപണമുണ്ട് .

രാത്രി കാറിൽ പോവുകയായിരുന്ന യുവതികളെ ബൈക്കിലെത്തിയ അക്രമികൾ പിന്തുടർന്ന് ഭയപെടുത്തുകയായിരുന്നു.

വഴിനീളെ കാറിനെ പിന്തുടർന്ന് അക്രമികൾ തങ്ങളുടെ ബൈക്ക് പിറകെകൂടിയാണ് യുവതികളെ അക്രമിച്ചത്.

  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു

മഡിവാള, സെൻ്റ് ജോൺസ് എന്നിവിടങ്ങളിൽ നിന്ന് കോറമംഗല വരെ അക്രമികൾ പിറകെ കൂടിയിരുന്നു. ഇതോടെ ആശങ്കയിലായ യുവതികൾ ഉടൻ തന്നെ 112 എന്ന നമ്പറിൽ വിളിച്ച് സഹാത്തിനായി അഭ്യർത്ഥിച്ചു.

വിവരമറിഞ്ഞയുടൻ പോലീസ് ഉടൻ യുവതികൾ ഉള്ള സ്ഥലത്ത് എത്തി. പോലീസിനെ കണ്ട് അക്രമികൾ രക്ഷപ്പെട്ടു.

സംഭവത്തിൽ കോറമംഗല പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. രണ്ട് യുവതികൾ മഡിവാളയിൽ നിന്ന് കോറമംഗല ഭാഗത്തേക്ക് കാറിൽ പോവുകയായിരുന്നു.

ആ സമയം ജഗന്നാഥും തേജസും കണ്ണനും കാറിലുണ്ടായിരുന്ന യുവതികളുമായി വഴക്കിട്ടു. ഇവർ മൂവരും ബൈക്കിൽ പോകുന്നതിനിടെ കാറിനെ പിന്തുടർന്ന് കളിയാക്കുകയായിരുന്നു.

  ചുട്ടുപൊള്ളുന്ന ബെംഗളൂരുവിലെ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും; നഗരം സ്തംഭിച്ചു, മരങ്ങൾ കടപുഴകി വീണു

നിലവിൽ ജഗന്നാഥിനെയും തേജസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൻ രക്ഷപ്പെട്ടു, പോലീസ് തിരച്ചിൽ നടത്തുകയാണ്. മഡിവാള പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഉച്ചയ്ക്ക് ശേഷം ഈ ഭാഗങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 
[masterslider id="10"]

Related posts

Click Here to Follow Us