പ്രീപെയ്ഡ് കൗണ്ടറിലും രക്ഷയില്ല; കഴുത്തറപ്പൻ തുക ഈടാക്കി ഓട്ടോ ഡ്രൈവർമാർ

ബെംഗളൂരു: പ്രീപെയ്ഡ് കൗണ്ടറുകളിൽ നിശ്ചയിച്ചിരുന്ന നിരക്കിനേക്കാൾ കൂടുതൽ ഓട്ടോ ഡ്രൈവർമാർ ഈടാക്കുന്നതായി പരാതി. എം.ജി. റോഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള കൗണ്ടറുകളിലാണ് ഏതു സംബന്ധിച്ച പരാതി ലഭിച്ചത്.

കിലോമീറ്ററിന് 15 രൂപയാണ് ഓട്ടോ കൗണ്ടറുകളിൽ നിരക്ക് നിശ്‌ചയിച്ചിരിക്കുന്നത്. 30 രൂപയാണ് മിനിമം നിരക്ക്. ഡ്രൈവറുടെ പേരും വാഹനത്തിന്റെ നമ്പറും അടക്കമുള്ള വിവരങ്ങൾ കൗണ്ടറിൽ രേഖപ്പെടുത്തി പണം നിശ്ചയിക്കുകയാണ് ചെയ്യുന്നത്.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

എന്നാൽ ചില ഓട്ടോക്കാർ യാത്ര അവസാനിപ്പിക്കുമ്പോൾ കൂടുതൽ പണം ആവശ്യപെടുന്നെന്നാണ് പരാതി. റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ ലഗേജുമായി കൂടുതൽ പണം ഈടാക്കുന്നെന്ന് ആക്ഷേപമുണ്ട്. 30 രൂപ വരെ ഇത്തരത്തിൽ വാങ്ങുന്നുണ്ട്. എന്നാൽ പരാതികൾ പരിശോധിച്ചു വരികയാണെന്നും അമിതകൂലി ഈടാക്കുന്നതായി തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
[masterslider id="10"]

Related posts