മഞ്ഞക്കടൽ ആകാൻ ഒരുങ്ങി കണ്‌ഠീരവ സ്റ്റേഡിയം

ബെംഗളൂരു: ബെംഗളൂരു എഫ്സിക്കെതിരായ നിർണായക മത്സരത്തിൽ കണ്‌ഠീരവ സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കാൻ വിപുലമായ പരിപാടികളുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായിമ മഞ്ഞപ്പട. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ സ്റ്റേഡിയത്തിലെ നോർത്ത് അപ്പർ സ്റ്റാൻഡിലാണ് മഞ്ഞപ്പടയുണ്ടാവുക. മത്സരത്തിലെ ഭൂരിഭാഗം ടിക്കയറ്റുകളും ഇതിനോടകം വിറ്റുതീർന്നു.

കണ്‌ഠീരവയിൽ ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളെ വെല്ലുന്ന പിന്തുണ ലഭിച്ച മുൻ സീസണിലെ പതിവ് ആവർത്തിക്കാൻ ഒരുങ്ങുകയാണ് മഞ്ഞപ്പട ബെംഗളൂരു വിങ് ബ്ലാസ്റ്റേഴ്സിന് ഗംഭീര സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. ടീമിനെ പ്രോത്സാഹിപ്പിക്കാനുള്ള 3 സ്പെഷ്യൽ ബാനറുകളുടെ നിർമാണം അവസാന ഘട്ടത്തിലാണെന്ന് മഞ്ഞപ്പട ബെംഗളുരു വിങ് എക്സിക്യൂട്ടീവ് വിങ് കമ്മിറ്റി അംഗംങ്ങൾ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;
  ഇന്ത്യയിൽ ഇത്തവണ കാലവർഷം കുറയും; കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യത ആശങ്കയേറ്റി എൽനിനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us