സദാചാര ഗുണ്ടായിസം നടത്തിയ 4 പേർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരു കദ്രി പാര്‍ക്കിലെത്തിയ മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കദ്രി പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കഡബയിലെ യശ്വിത്ത്, ചിക്കമംഗളൂരു സ്വദേശി ശരത്, ആലപെയിലെ ധീരജ്, ബണ്ട്വാളിലെ അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും ഒരു സംഘടനയിലെ അംഗങ്ങളാണെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് വടക്കന്‍ കര്‍ണാടക സ്വദേശികളായ ദമ്പതികളെ സംഘം ചേര്‍ന്ന് അക്രമിച്ചത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

Read More

ജെഡിഎസിനു തിരിച്ചടി, പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് 

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം സജീവമാക്കി. പാർട്ടി സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കൾക്കൊപ്പം എത്തിക്കാനുള്ള ശ്രമവും നടക്കുന്നു. കഴിഞ്ഞ ദിവസം ജെ ഡി എസിൽ നിന്നുള്ള പ്രമുഖ നേതാവാണ് കോൺഗ്രസിൽ ചേർന്നത്. ഹോളനർസിപൂർ ടൗൺ മുനിസിപ്പൽ കൗൺസിൽ മുൻ പ്രസിഡന്റ് എച്ച്‌.വി പുട്ടരാജു ഉൾപ്പടെയുള്ളവരാണ് ഈ പാർട്ടി വിട്ട് പാളയത്തിലെത്തിയത്. കെ പി സി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ സഹോദരനും ലോക്‌സഭാംഗവുമായ ഡികെ സുരേഷിന്റെ സാന്നിധ്യത്തിലാണ് പുട്ടരാജു ചേർന്നത്. ഹോളനർസിപൂരിൽ വെച്ച് നടന്ന ചടങ്ങിൽ മുൻസിപ്പൽ കൗൺസിൽ അംഗം…

Read More

കൗ ഹഗ് ഡേ സര്‍ക്കുലര്‍ പിന്‍വലിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: ഫെബ്രുവരി 14 ന് കൗ ഹഗ് ഡേ ആചരിക്കണമെന്ന സിർക്കുലർ പിൻവലിച്ചു. വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്.കോംപിറ്റന്റ് അതോറിറ്റിയും ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയവും നിര്‍ദ്ദേശിച്ച പ്രകാരം, 2023 ഫെബ്രുവരി 14-ന് ‘കൗ ഹഗ് ഡേ’ ആഘോഷിക്കാന്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നല്‍കിയ നിര്‍ദേശം പിന്‍വലിക്കുന്നു” പുതിയ ഉത്തരവില്‍ പറയുന്നു. സര്‍ക്കുലര്‍ പിന്‍വലിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയത്തിന്റെ മൃഗസംരക്ഷണ, ക്ഷീരോല്‍പാദന വകുപ്പിന് കീഴിലുള്ള എഡബ്ല്യുബിഐ ഫെബ്രുവരി 6 ന് പശു…

Read More

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച്‌ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില പൂർവ സ്ഥിതിയിലേക്ക്. അണുബാധ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മാറിയതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ആശുപത്രി മെഡിക്കൽ ബോർഡ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മൻ ചാണ്ടിക്ക് ഒക്‌സിജൻ സഹായമില്ലാതെ തന്നെ ശ്വസിക്കാൻ കഴിയുന്നുണ്ട്. കാര്യമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ സുരക്ഷയ്ക്കായി ആരോഗ്യ വകുപ്പ് രൂപീകരിച്ച ആറ് ഡോക്‌ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡും അദ്ദേഹത്തിന്റെ ആരോഗ്യനില…

Read More

ജെയിൻ സർവകലാശാലയിൽ ദളിത്‌ വിരുദ്ധ അധിക്ഷേപ സ്കിറ്റ്, വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

ബെംഗളൂരു: ജെയ്ന്‍ സ‍ര്‍വകലാശാലയില്‍ ദളിത് വിരുദ്ധ അധിക്ഷേപ പരാമര്‍ശങ്ങളുമായി സ്കിറ്റ് അവതരണം വിവാദത്തിലേക്ക്. കോളേജ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് വിദ്യാര്‍ത്ഥികളാണ് സ്കിറ്റ് അവതരിപ്പിച്ചത്. ഒരു ദളിത് യുവാവ് സവര്‍ണ യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിനെക്കുറിച്ചായിരുന്നു സ്കിറ്റ്. സ്കിറ്റില്‍ ബി ആര്‍ അംബേദ്‍കറെ ‘ബിയര്‍ അംബേദ്കര്‍’ എന്ന് വിളിച്ച്‌ അധിക്ഷേപിച്ചതും വിവാദം ആളി കത്തിക്കാൻ ഇടയാക്കി. ദളിത് വിരുദ്ധ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഡേറ്റിംഗിന് വന്നപ്പോള്‍ പോലും ഒരേ പ്ലേറ്റില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ യുവതി യുവാവിനെ സമ്മതിച്ചില്ലെന്നും സ്കിറ്റില്‍ പരാമര്‍ശിക്കുന്നു. സ്കിറ്റില്‍…

Read More

കാമുകനെ വിവാഹം കഴിച്ച് നഗരത്തിൽ നിയമ വിരുദ്ധമായി എത്തിയ പാക് വനിത അറസ്റ്റിൽ

ബെംഗളൂരു: പാകിസ്താനില്‍ നിന്നുമെത്തിയ യുവതി നിയമവിരുദ്ധമായി ഇന്‍ഡ്യയില്‍ പ്രവേശിച്ചതിന് ബെംഗ്‌ളൂറില്‍ അറസ്റ്റില്‍. ഇന്‍ഡ്യയിലെത്തിയ 19 -കാരിയായ ഇക്ര ജിവാനിക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നും തന്നെ ഇല്ലെന്ന് പൊലീസ് കണ്ടെത്തി. ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള മുലായം സിങ് യാദവിനെ ഇക്ര ഒരു ഡേറ്റിംഗ് ആപിലൂടെയാണ് പരിചയപ്പെടുന്നത്. പരിജയം വളര്‍ന്ന് പ്രണയമായതോടെ പെണ്‍കുട്ടി യുവാവിനെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.നേപാള്‍ അതിര്‍ത്തിയിലൂടെയാണ് യാദവിനെ കാണാന്‍ പെൺകുട്ടി ഇന്‍ഡ്യയില്‍ എത്തിയത്. പിന്നീട് ഇരുവരും വിവാഹിതരായി. ശേഷം ബെംഗളൂരുറിലെത്തി.സര്‍ജാപൂര്‍ റോഡിന് സമീപമുള്ള ജുന്നസാന്ദ്ര പ്രദേശത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. പാകിസ്താനിലുള്ള തന്റെ അമ്മയേയും…

Read More

വെബ്‌സൈറ്റിൽ പഴയ സമയം; യാത്രക്കാരെ വലച്ച് കേരള ആർ.ടി.സി

ബെംഗളൂരു: ബെംഗളൂരു മൈസൂരു ദേശീയപാത 10 വരിയായി വികസിപ്പിക്കാൻ അവസാനഘട്ടത്തിൽ ആയതോടെ യാത്ര സമയം കുറഞ്ഞെങ്കിലും കേരളം ആർ.ടി.സി. വെബ്സൈറ്റിൽ സമയം മാറ്റാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ബംഗളുരുവിൽ നിന്നും മലബാർ ഭാഗത്തേക്കും മൈസൂർ വഴി തെക്കൻ കേരളത്തിലേക്കുമുള്ള ബസുകളിൽ മൈസുരുവിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. ബംഗളുരുവിൽ കൃത്യസമയത്തു പുറപ്പെടുന്ന ബസുകൾ ഓണ്ലൈനിയിൽ നൽകിയിരിക്കുന്ന സമയത്തേക്കാൾ അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ നേരത്തെയാണ് മൈസുരുവിലെത്തുന്നത്. എന്നാൽ വെബ്‌സൈറ്റിൽ സമയം നോക്കി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരോട് നേരത്തെ സ്റ്റാന്റിലെത്താൻ കണ്ടുക്ടർമാർ ആവശ്യപ്പെടേണ്ട സ്ഥിതിയിലാണ്.

Read More

പാത ഇരട്ടിപ്പിക്കൽ; ബയ്യപ്പനഹള്ളി ഹൊസുർ പാതയിൽ ട്രെയിൻ നിയന്ത്രണം

ബെംഗളൂരു: ബയ്യപ്പനഹള്ളി – ഹൊസുർ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കെ.എസ്.ആർ ബെംഗളൂരു-എറണാകുളം എക്സ്പ്രസ്സ് 12677 / 12678 ) 13 നും 14 നും ബയ്യപ്പനഹള്ളി, ബംഗാർപെട്ട് തിരുപ്പൂർ സേലം വഴി തിരിച്ചുവിടും. കർമലാരാമം, ഹൊസുർ, ധർമപുരി എന്നിവിടങ്ങളിൽ നിർത്തില്ലെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

Read More

തുർക്കി സിറിയ ഭൂചലനം: മരണം 20000 കടന്നു.

earthquake

ഇസ്താൻബുൾ: തുർക്കി സിറിയ ഭൂചലനത്തില്‍ മരണം ഇരുപതിനായിരം കടന്നു. ഭൂകമ്പം കഴിഞ്ഞ് നാല് ദിവസം പിന്നിട്ടതും തുടര്‍ചലനങ്ങളും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ആളുകളെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. എന്നാല്‍ തകര്‍ന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം നാലാം ദിവസവും തുടരുകയാണ്. കനത്ത മഞ്ഞും മഴയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്നത്. ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൗര്‍ലഭ്യവും അതിശൈത്യവും അടിസ്ഥാനസൗകര്യങ്ങളുടെ കുറവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. ഭൂകമ്പത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് തുര്‍ക്കിയിലെ എഴ് നഗരങ്ങളിലണ്. ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി ഇന്ത്യ ഇരു രാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും മെഡിക്കല്‍ ടീമിനെയും അയടച്ചിട്ടുണ്ട്. ഹതായില്‍…

Read More

മുന്‍ കര്‍ണാടക മന്ത്രിയും മലയാളി വ്യവസായിയുമായ ടി ജോണ്‍ അന്തരിച്ചു

ബെംഗളൂരു: കര്‍ണാടക മുന്‍ മന്ത്രിയും മലയാളി വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ ടി ജോണ്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. 1931 ഒക്ടോബര്‍ 19ന് വൈക്കത്തായിരുന്നു ജനനം. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് ബംഗളൂരു ക്വീന്‍സ് റോഡ് സെന്റ് മേരീസ് ജെഎസ്ഒ പള്ളിയില്‍ നടക്കും. എസ്എം കൃഷ്ണ മന്ത്രിസഭയില്‍ അടിസ്ഥാന സൗകര്യവികസന മന്ത്രിയായിരുന്നു.

Read More
Click Here to Follow Us