ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച്‌ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില പൂർവ സ്ഥിതിയിലേക്ക്. അണുബാധ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മാറിയതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ആശുപത്രി മെഡിക്കൽ ബോർഡ് അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മൻ ചാണ്ടിക്ക് ഒക്‌സിജൻ സഹായമില്ലാതെ തന്നെ ശ്വസിക്കാൻ കഴിയുന്നുണ്ട്.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

കാര്യമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ സുരക്ഷയ്ക്കായി ആരോഗ്യ വകുപ്പ് രൂപീകരിച്ച ആറ് ഡോക്‌ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വിലയിരുത്തിയിട്ടുണ്ട്.

ന്യൂമോണിയ പൂർണമായി ഭേദമായി. പനി, ശ്വാസംമുട്ടൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇപ്പോഴില്ല. അതിനാൽ വിദഗ്ദ ചികിത്സയ്ക്ക് ബെംഗളൂരുവിലേക്ക് മാറ്റുന്ന കാര്യങ്ങളിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയേയും ബന്ധുക്കളെയും ഇക്കാര്യം ആശുപത്രി അധികൃതർ അറിയിച്ചു. കുടുംബത്തിൻറെ അന്തിമ തീരുമാനത്തിന് ശേഷമാകും ആശുപത്രിയിൽ നിന്നും മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
[masterslider id="10"]

Related posts