ജെയിൻ സർവകലാശാലയിൽ ദളിത്‌ വിരുദ്ധ അധിക്ഷേപ സ്കിറ്റ്, വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

ബെംഗളൂരു: ജെയ്ന്‍ സ‍ര്‍വകലാശാലയില്‍ ദളിത് വിരുദ്ധ അധിക്ഷേപ പരാമര്‍ശങ്ങളുമായി സ്കിറ്റ് അവതരണം വിവാദത്തിലേക്ക്.

കോളേജ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് വിദ്യാര്‍ത്ഥികളാണ് സ്കിറ്റ് അവതരിപ്പിച്ചത്. ഒരു ദളിത് യുവാവ് സവര്‍ണ യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിനെക്കുറിച്ചായിരുന്നു സ്കിറ്റ്. സ്കിറ്റില്‍ ബി ആര്‍ അംബേദ്‍കറെ ‘ബിയര്‍ അംബേദ്കര്‍’ എന്ന് വിളിച്ച്‌ അധിക്ഷേപിച്ചതും വിവാദം ആളി കത്തിക്കാൻ ഇടയാക്കി. ദളിത് വിരുദ്ധ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

  'ഭരണം ഇല്ലെങ്കിലും മുണ്ടും മടക്കി കുത്തി നിൽക്കും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.എം മണി

ഡേറ്റിംഗിന് വന്നപ്പോള്‍ പോലും ഒരേ പ്ലേറ്റില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ യുവതി യുവാവിനെ സമ്മതിച്ചില്ലെന്നും സ്കിറ്റില്‍ പരാമര്‍ശിക്കുന്നു. സ്കിറ്റില്‍ ഇത്ര പെട്ടെന്ന് വന്നതെന്തിന് എന്ന് യുവതി ചോദിച്ചപ്പോള്‍, താന്‍ ‘ഷെഡ്യൂള്‍ഡ് കാസ്റ്റ്’ ആയതുകൊണ്ടാണെന്നാണ് യുവാവ് മറുപടി പറയുന്നത്. എല്ലാം വേഗം കിട്ടുമെന്നതുകൊണ്ടാണ് ഹരിജന്‍ എന്ന് ഗാന്ധിജി ദളിതരെ വിളിച്ചതെന്നും കോളേജ് സീറ്റ് പോലും സംവരണം ചെയ്യപ്പെട്ടതാണല്ലോ എന്നും സ്കിറ്റില്‍ പരിഹസിക്കുന്നു. കോളേജ് അധികൃതരുടെ അംഗീകാരത്തോടെയാണ് സ്കിറ്റ് അവതരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു
[masterslider id="10"]

Related posts