ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ യാത്ര സുഗമമാക്കുവാൻ 688 കോടി രൂപയുടെ കരാർ വിളിച്ച് എൻഎച്ച്എഐ

ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ സർവീസ് റോഡുകളുടെ പ്രവൃത്തികൾ പൂർത്തിയാക്കാനും റെയിൽവേ മേൽപാലങ്ങൾ നിർമിക്കാനും 688.11 കോടി രൂപയുടെ കരാർ വിളിച്ച് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ).

23.4 കിലോമീറ്റർ ദൂരത്തിലെ നിർമാണ പ്രവൃത്തികൾക്കാണു തുക അനുവദിച്ചത്.

സർവീസ് റോഡുകളിലൂടെ യാത്ര ചെയ്യുന്നവർ നഗരങ്ങൾക്കുള്ളിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനായി ബിഡദി, രാമനഗര, ചന്നപട്ടണ, മണ്ഡ്യ എന്നിവിടങ്ങളിലാണ് മേൽപാലങ്ങൾ നിർമിക്കുന്നത്.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

118 കിലോമീറ്റർ ദൂരം വരുന്ന 10 വരി പാതയിൽ 6 വരി പ്രധാനപാതയും ഇരുവശങ്ങളിൽ 2 വരി സർവീസ് റോഡുമാണുള്ളത്.

ഇതിൽ പ്രധാന പാതയിൽ മാത്രമാണ് റെയിൽവേ ക്രോസിങ്ങുകളിൽ മേൽപാലമുള്ളത്.

സർവീസ് റോഡുകളിലൂടെ പോകുന്ന വാഹനങ്ങൾ റെയിൽവേ ക്രോസിങ്ങുകളിൽ പഴയ ദേശീയപാതയിലൂടെ കിലോമീറ്ററുകൾ ചുറ്റിയാണ് സഞ്ചരിക്കുന്നത്.

പ്രധാന പാതയിൽ അപകടങ്ങൾ പെരുകിയതോടെ ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ട്രാക്ടർ എന്നിവയ്ക്ക് സർവീസ് റോഡുകളിലൂടെ മാത്രമാണ് യാത്രാനുമതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts