മാംസ നിരോധനം; നഗരത്തിലെ വ്യാപാരികൾക്ക് വൻ കച്ചവടനഷ്ടം 

ബെംഗളൂരു:  രാമനവമി പ്രമാണിച്ച് ബിബിഎംപി അതിന്റെ അധികാരപരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽപനയും നിരോധിച്ചതോടെ, തങ്ങൾക്ക് ലഭിക്കേണ്ട നല്ലൊരു ബിസിനസ്സ് നഷ്ടപ്പെട്ടുവെന്ന് നഗരത്തിലെ മാംസ വ്യാപാരികൾ പറഞ്ഞു.

റംസാൻ മാസത്തോടൊപ്പം, എല്ലാ സമുദായത്തിൽപ്പെട്ടവരും മാംസം വാങ്ങി കഴിക്കുന്ന ഒരു ഞായറാഴ്ച കൂടിയായിരുന്നു അതെന്നും ചില കടകളിൽ 25,000 രൂപ വരെ നഷ്ടമുണ്ടായതായും അവർ കൂട്ടിച്ചേർത്തു.

എല്ലാ വർഷവും, രാമനവമി, ഗാന്ധി ജയന്തി, മഹാശിവരാത്രി തുടങ്ങി കുറഞ്ഞത് എട്ട് ദിവസങ്ങളിൽ ഇറച്ചി വിൽപന ബിബിഎംപി നിരോധിക്കാറുണ്ട്. ഹലാൽ മാംസം ബഹിഷ്കരിക്കാൻ ഹിന്ദു അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ഈ വർഷം രാമനവമി മാംസ നിരോധനം വന്നത്. ഹലാൽ മാംസത്തെച്ചൊല്ലി ഗുരുതരമായ എതിർപ്പുകൾ ഉയർന്നിട്ടുണ്ടെന്നും നിലപാട് എടുക്കുന്നതിന് മുമ്പ് സർക്കാർ വിഷയം പരിശോധിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മാംസാഹാര നിരോധനം “പതിവ്” ഉത്തരവാണെന്ന് ബിബിഎംപി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us