മഹാമാരിയിൽ വലഞ്ഞ കർഷകർക്ക് അനുഗ്രഹമായി കൃഷിമേള

ബെംഗളൂരു: കാർഷിക വെല്ലുവിളികളെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യകൾക്കായി ഹെബ്ബാളിലെ കാർഷിക ശാസ്ത്ര സർവകലാശാല (യു‌എ‌എസ്) ജി‌.കെ‌.വി‌.കെ കാമ്പസിലെ വേദിയിൽ സംഘടിപ്പിച്ച കൃഷി മേള 2021 കർഷകരുടെയും കാർഷികവൃത്തിയോട് അഭിരുചിയുള്ളവരുടെയും സാനിധ്യത്തിൽ  ശ്രദ്ധേയമായി. കൊവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണുകളുടെ ആഘാതം കൃഷിയെ എങ്ങനെ ബാധിച്ചു എന്നത് മേളയിൽ പൂർണ്ണമായി പ്രദർശിക്കപ്പെട്ടു.  മേളയിൽ  പ്രദർശിപ്പിച്ച പുതിയ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ, വിള ഇനങ്ങൾ എന്നിവ കാണാൻ  സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ഒഴുകിയെത്തി. കഴിഞ്ഞ വർഷത്തെ മേളയിൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.

Read More

നേരിടുന്നത് വൻ സാമ്പത്തിക ഞെരുക്കം, തൊഴിലാളികളെ കിട്ടാനില്ല; വലഞ്ഞ് ​ഹോട്ടലുടമകൾ

ബെം​ഗളുരു; അനുമതി ലഭിച്ചെങ്കിലും ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നു, ലോക്ഡൗൺ ഇളവുകളെത്തുടർന്ന് നഗരത്തിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാൻ അനുമതിലഭിച്ചെങ്കിലും പലതും അടഞ്ഞുതന്നെ കിടക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഹോട്ടലുകൾ അടച്ചിട്ടത് മൂലം സാമ്പത്തികപ്രതിസന്ധിയും തൊഴിലാളികളുടെ കുറവുമാണ് പ്രധാന കാരണമായി പറയുന്നത്. ബെം​ഗളുരുവിലെ ബൃഹത് ബെംഗളൂരു ഹോട്ടലേഴ്‌സ് അസോസിയേഷന്റെ (ബി.ബി.എച്ച്.എ.) കണക്കനുസരിച്ച് 25 ശതമാനത്തോളം ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കുന്നില്ലെന്നാണ് വിവരം പുറത്ത് വരുന്നത്. എന്നാൽ ഇതിൽപലതും കോറമംഗല, ഇന്ദിരാനഗർ, എച്ച്.എസ്.ആർ. ലേഔട്ട്, ഔട്ടർ റിങ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചെറുകിട ഭക്ഷണശാലകളാണ്. കൊറോണ വരുത്തിയ പ്രതിസന്ധികാരണം…

Read More
Click Here to Follow Us