ആദ്യ ദിവസം 1.6 ലക്ഷത്തോളം കർഷകരെ ആകർഷിച്ച് കൃഷി മേള

ബെംഗളൂരു: വ്യാഴാഴ്ച ബെംഗളൂരുവിലെ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന കൃഷി മേള 2022 ന്റെ ആദ്യ ദിനത്തിൽ കർണാടകയിൽ നിന്നുള്ള 1.6 ലക്ഷം കർഷകരെ ആകർഷിച്ചു. വളം, കാർഷിക യന്ത്രങ്ങൾ, വിത്തുകൾ, നൂതനതകൾ എന്നിവ പ്രദർശിപ്പിക്കുന്ന സ്റ്റാളുകളുടെ നിരകളായിരുന്നു പ്രദർശനത്തിൽ പങ്കുകൊണ്ടത്. മഴ പെയ്ത ചെളിയും ഗതാഗതക്കുരുക്കുകളും പോലും പരിപാടിയിൽ മാനങ്ങൾ ഏല്പിക്കാൻ സാധിച്ചില്ല. മൊത്തം 1.12 കോടി രൂപയുടെ ഇടപാടുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. അഗ്രിക്കൾച്ചറൽ എൻജിനീയറിങ്, സ്വാശ്രയ സംഘങ്ങൾ ഉൾപ്പെടെയുള്ള ചില മേഖലകളിൽ വാൻ ജനത്തിരക്കായിരുന്നു കാണപ്പെട്ടത്. കാർഷിക സ്റ്റാർട്ടപ്പുകളുടെയും…

Read More

മഹാമാരിയിൽ വലഞ്ഞ കർഷകർക്ക് അനുഗ്രഹമായി കൃഷിമേള

ബെംഗളൂരു: കാർഷിക വെല്ലുവിളികളെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യകൾക്കായി ഹെബ്ബാളിലെ കാർഷിക ശാസ്ത്ര സർവകലാശാല (യു‌എ‌എസ്) ജി‌.കെ‌.വി‌.കെ കാമ്പസിലെ വേദിയിൽ സംഘടിപ്പിച്ച കൃഷി മേള 2021 കർഷകരുടെയും കാർഷികവൃത്തിയോട് അഭിരുചിയുള്ളവരുടെയും സാനിധ്യത്തിൽ  ശ്രദ്ധേയമായി. കൊവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണുകളുടെ ആഘാതം കൃഷിയെ എങ്ങനെ ബാധിച്ചു എന്നത് മേളയിൽ പൂർണ്ണമായി പ്രദർശിക്കപ്പെട്ടു.  മേളയിൽ  പ്രദർശിപ്പിച്ച പുതിയ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ, വിള ഇനങ്ങൾ എന്നിവ കാണാൻ  സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ഒഴുകിയെത്തി. കഴിഞ്ഞ വർഷത്തെ മേളയിൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.

Read More

കൃഷിമേള; ഉദ്ഘാടനം നിർവഹിച്ച് കർഷകയായ ആദിവാസി വനിത

ബെംഗളൂരു : പതിറ്റാണ്ടുകളായി നാഗരഹോളെ ദേശീയ ഉദ്യാനത്തിൽ താമസിക്കുന്നത് മുതൽ വനമേഖലയിൽ നിന്ന് ഒരു മാതൃകാ കർഷകയായി പുതിയ ജീവിതം ആരംഭിക്കുന്നത് വരെ പ്രേമ ഒരുപാട് മുന്നോട്ട് പോയി. ബെംഗളൂരു അഗ്രികൾച്ചറൽ സയൻസസ് സർവകലാശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാലു ദിവസത്തെ കൃഷിമേള വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത് ആദിവാസി വനിത പ്രേമ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് പരിപാടി ഉദ്ഘാടനം ചെയ്യാനിരുന്നതെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മന്ത്രിമാരെ പങ്കെടുപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സർവകലാശാലാ അധികൃതരോട് നിർദ്ദേശിച്ചു. തുടർന്ന്, പരിപാടി ഉദ്ഘാടനം…

Read More
Click Here to Follow Us