ബെംഗളൂരു: ഉഡുപ്പി കർക്കളയിലെ റോഡിന് ഗോഡ്സെയുടെ പേരിട്ട ഫലകം സ്ഥാപിച്ചവർക്കെതിരെ അന്വേഷണ ഉത്തരവിട്ട് പോലീസ്. പോലീസ് എത്തിയാണ് ഫലകം നീക്കം ചെയ്തത്. ബോല ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്കുള്ള റോഡിൽ ആണ് പദുഗിരി ഗോഡ്സെ റോഡ് എന്ന് കന്നഡയിൽ എഴുതിയ ബോർഡ് കോൺക്രീറ്റ് ഫലകം കഴിഞ്ഞ ദിവസം ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിന് ഇറങ്ങിയതോടെ പോലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് ഫലകം നീക്കി. റോഡിന്റെ പേര് മാറ്റാൻ പഞ്ചായത്ത് തീരുമിണിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Read MoreTag: road
ബിഡബ്ല്യുഎസ്എസ്ബിക്കും ബെസ്‌കോമിനും റോഡുകൾ കുഴിക്കാനാകില്ല: ബിബിഎംപി
ബെംഗളൂരു: നഗരത്തിലെ കുഴികൾ നന്നാക്കാത്തതിന്റെ പേരിൽ കർണാടക ഹൈക്കോടതി ബൃഹത് ബംഗളൂരു മഹാനഗർ പാലെയെ (ബിബിഎംപി) ശാസിക്കുകായും പൗരന്മാരും പ്രവർത്തകരും മുനിസിപ്പാലിറ്റിയെ മോശം പ്രവൃത്തിയുടെ പേരിൽ ട്രോളുകയും ചെയ്തതോടെ, റോഡിലെ കുഴികൾ നികത്തുന്നത പ്രവർത്തികൾ ഏറ്റെടുക്കുമെന്ന് ബിബിഎംപി അറിയിച്ചു. സ്വന്തമായി, BWSSB-നോ BESCOM-നോ റോഡുകൾ കുഴിക്കുന്നതിനോ ഒപ്റ്റിക് ഫൈബർ (OFC) കേബിളുകൾ സ്ഥാപിക്കുന്ന ജോലികൾ അനുവദിക്കുന്നതിനോ മഴക്കാലം കഴിയുന്നതുവരെ അനുമതി നൽകില്ല. മഴക്കാലത്ത് ജനങ്ങളുടെ ദുരിതം വർധിപ്പിക്കുമെന്നതിനാൽ മറ്റ് ഏജൻസികൾക്ക് റോഡ് കുഴിക്കാൻ അനുമതി നൽകരുതെന്ന് ചീഫ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മാധ്യമങ്ങളോട്…
Read Moreമഴക്കാലത്ത് ആവലഹള്ളി മെയിൻ റോഡ് പണി നടത്തി ബിബിഎംപി
ബെംഗളൂരു: നിയമങ്ങളും നികുതിദായകരുടെ പണവും പൂർണ്ണമായും അവഗണിച്ചുകൊണ്ട്, കനത്ത മഴയത്താണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഗരത്തിലെ റോഡ് ആസ്ഫാൽ ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം കൈലാസനഹള്ളിയിലെ (ആവലഹള്ളി മെയിൻ റോഡ്) എസ്എസ്ആർ കോളേജിന് സമീപത്ത് നടന്ന റോയഡുപണികൾ കണ്ട പ്രദേശവാസികളാണ് ഞെട്ടിയത്. ഹെന്നൂർ-ബഗളൂർ റോഡ് വഴി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന അവലഹള്ളി പ്രധാന റോഡ് തിരക്കേറിയതാണെങ്കിലും മോശം അവസ്ഥയിലാണ്. ഈ റോഡ് നന്നാക്കണമെന്ന് കഴിഞ്ഞ രണ്ട് വർഷമായി പ്രദേശവാസികൾ ബിബിഎംപിയോട് അഭ്യർത്ഥിക്കുന്നുത് എന്നാൽ റോഡ് നന്നാക്കാൻ ബിബിഎംപിക്ക് ധാരാളം സമയം ഉണ്ടായിരുന്നിട്ടും…
Read Moreതടാക തണ്ണീർതട പ്രദേശത്തെ റോഡ് നിർമ്മാണം ബിബിഎംപി നിർത്തി വച്ചു
ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയ്ക്ക് ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ തടാക തണ്ണീർതട പ്രദേശങ്ങളിലെ റോഡ് നിർമ്മാണം ബിബിഎംപി താത്കാലികമായി നിർത്തി വച്ചു. ഐടിപിഎൽ മെയിൻ റോഡിനെയും വൈറ്റ് ഫീൽഡ് മെയിൻ റോഡിനെയും ബന്ധിപ്പിച്ചു വരുന്ന പുതിയ റോഡിന്റെ നിർമ്മാണത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരും സംഘടനകളും പ്രതിഷേധിച്ചിരുന്നു. പ്രധാന റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായി ആറു മാസം മുൻപാണ് റോഡ് നിർമ്മാണം ആരംഭിച്ചത്. മഴവെള്ള കനാലിന്റെ ഒരു ഭാഗം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നികത്തിയതാണ് പരിസ്ഥിതി പ്രവർത്തകരെ…
Read Moreഒരു സ്കൂട്ടറിൽ ആറു പേർ, സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി വീഡിയോ
മുംബൈ : ഒരു സ്കൂട്ടറില്‍ ആറുപേര്‍, കൂട്ടത്തിലൊരാള്‍ മറ്റൊരാളുടെ തോളിലാണ് ഇരിക്കുന്നത്, രാജ്യത്തെ ഗതാഗത നിയമങ്ങളെ കാറ്റില്‍ പറത്തുന്ന യാത്ര എന്ന് വേണം പറയാന്‍. തിരക്കേറിയ റോഡിലാണ് ഈ അഭ്യാസം നടന്നത്. രമണ്‍ദീപ് സിങ് ഹോറ എന്നയാളാണ് മുംബൈയില്‍ നടന്ന സംഭവത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തത്. മുംബൈ ട്രാഫിക് പോലീസിനെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. ട്രാഫിക് പോലീസ് ട്വീറ്റിന് മറുപടി മറുപടിയും നല്‍കി. വിവരങ്ങള്‍ അറിയുന്നതിനായി കോണ്‍ടാക്‌ട് വിശദാംശങ്ങള്‍ ചോദിച്ചു. നിരവധിപ്പേരാണ് വിഡിയോയ്ക്ക് പ്രതികരണവുമായി എത്തിയത്. ഇവര്‍ക്ക് കാറായിരുന്നു ഉള്ളതെങ്കില്‍ എത്രപേരെ കയറ്റുമായിരുന്നു എന്നാണ്…
Read Moreനടുറോഡിൽ അടിപിടി കൂടി വിദ്യാർത്ഥിനികൾ
ബെംഗളൂരു: ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളാണ് റോഡിൽ കിടന്ന് സംഘര്‍ഷമുണ്ടാക്കിയത്. സ്കൂളിന് പരിസരത്തെ റോഡില്‍ പരസ്പരം ഏറ്റുമുട്ടുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ സ്കൂളില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥിനികളാണ് ഏറെ അക്രമാസക്തമായി റോഡില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചത്. ഇവര്‍ തമ്മില്‍ പരസ്പരം അടികൂടുന്നതും മുടി പിടിച്ച് വലിക്കുന്നതും അസഭ്യം പറയുന്നതും എല്ലാം വീഡിയോയില്‍ കാണാം. ചില വിദ്യാത്ഥികളുടെ മാതാപിതാക്കളും അക്രമാസക്തമായ കലഹത്തില്‍ പങ്കുചേരുന്നതായി കാണാം. ചില വിദ്യാര്‍ത്ഥികള്‍ വടികള്‍ ഉപയോഗിച്ചും സഹ വിദ്യാര്‍ത്ഥികളെ…
Read Moreനിർമ്മാണത്തിൽ വന്ന അപാകത, പൊളിച്ചെടുക്കാൻ പാകത്തിലുള്ള റോഡ്
ബെംഗളൂരു: പൂ പറിച്ചെടുക്കുന്ന ലാഘവത്തില്‍ ഒരു റോഡ് പൊളിച്ചെടുക്കുക എന്നത് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. എന്നാൽ അങ്ങനെയും ഉണ്ട് റോഡ്. കര്‍ണാടകയിലെ ഹവേരി താലൂക്കിലെ അക്കുരു ഗ്രാമത്തിലാണ് ഇത്തരത്തിലുള്ള റോഡ് ഉള്ളത്. ഈ റോഡിന്‍റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇപ്പോൾ നിര്‍മാണത്തില്‍ വന്ന അപാകതയാണ്, പ്രവൃത്തി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ റോഡ് ഈ നിലയിലാവാന്‍ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നത്. കരാറുകാര്‍ കൃത്യമായ അളവില്‍ ടാര്‍ ഉപയോഗിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു . പൊടി നീക്കം ചെയ്യാതെയുള്ള നിര്‍മാണവും പ്രധാനപ്രശ്‌നമായതായി ഇവർ ചൂണ്ടിക്കാട്ടി. പ്രവൃത്തി…
Read Moreമഴയിൽ റോഡിലെ കുഴികൾ കൂടി, ബിബിഎംപി യെ വിമർശിച്ച് ഹൈക്കോടതി
ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ നഗരറോഡുകളിൽ പലയിടത്തും കുഴികളുടെ എണ്ണം കൂടി. കുഴികളിൽ വീണുള്ള അപകടത്തിന്റെ എണ്ണവും വർധിച്ചു. മൈസൂരു റോഡിൽ നായന്തഹള്ളി മുതൽ കെങ്കേരി വരെ ടാറിങ് തകർന്ന് മുപ്പതിലധികം കുഴികളാണ് രണ്ടുവശങ്ങളിലുമായി രൂപപ്പെട്ടിട്ടുള്ളത്. കുഴികൾ അടയ്ക്കാൻ വൈകുന്നതിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം നേരിട്ട ബിബിഎംപി 80 ശതമാനം കുഴികളും ഏപ്രിലിൽ നികത്തിയെന്നാണ് അവകാശപ്പെടുന്നത്. അവശേഷിക്കുന്ന കുഴികൾ അടിയന്തരമായി നികത്താൻ ബന്ധപ്പെട്ട സോണൽ എൻജിനീയർമാർക്ക് നിർദേശം നൽകിയതായും ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.
Read Moreബെംഗളൂരു- മൈസൂരു അതിവേഗ പാത ആദ്യഘട്ടം 2 മാസത്തിനകം
ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് കേരളത്തിലെ വടക്കന്‍ ജില്ലകളിലേക്കുള്ള ബെംഗളൂരു -മൈസൂരു അതിവേഗപാതയുടെ ആദ്യഘട്ടം ജൂലായില്‍ തുറന്നു കൊടുക്കും. 117 കിലോമീറ്ററുള്ള പാതയുടെ ബെംഗളൂരു മുതല്‍ നിതാഘട്ടവരെയുള്ള 56 കിലോമീറ്റര്‍ ദൂരം ആദ്യഭാഗമാണ് ജൂലായില്‍ തുറക്കുന്നത്. പദ്ധതിച്ചെലവ് 8,500 കോടിരൂപയാണ് . വളവുകള്‍ നിവര്‍ത്തിയും കയറ്റമുള്ള പ്രദേശങ്ങള്‍ നിരപ്പാക്കിയും വീതി വര്‍ധിപ്പിച്ചുമാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായ പ്രദേശങ്ങളില്‍ മേല്‍പ്പാതകളും നിര്‍മ്മിക്കുന്നുണ്ട്. സര്‍വീസ് റോഡുകളടക്കം 10 വരിയുള്ള അതിവേഗപാത യാഥാര്‍ഥ്യമാകുന്നതോടെ ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയത്തില്‍ ഒന്നരമണിക്കൂര്‍ കുറവ് വരും . നിലവില്‍ യാത്രയ്ക്ക് മൂന്നു മണിക്കൂര്‍…
Read Moreവീണ്ടും രാത്രി മഴ; കടപുഴകിവീണ് മരങ്ങളും വെള്ളത്തിലായി തെരുവുകളും
ബെംഗളൂരു: തിങ്കളാഴ്ചയും ഇടിമിന്നലും മഴയും തുടർന്നതോടെ ബെംഗളൂരുവിൽ മരങ്ങൾ വീഴുകയും തെരുവുകൾ വെള്ളത്തിലാവുകയും ഗതാഗതക്കുരുക്ക് എന്നിവ ഉണ്ടായ മറ്റൊരു രാത്രിയായി. വൈകുന്നേരം ഒരു മണിക്കൂറോളമാണ് പലയിടങ്ങളിലും മഴ പെയ്തത്. തെക്കൻ ബെംഗളൂരുവിലെ വിദ്യാപീഠ വാർഡിൽ 35.50 മില്ലീമീറ്ററും കെങ്കേരിയിൽ 32 മില്ലീമീറ്ററും മഴ ലഭിച്ചു. വടക്കൻ ബെംഗളൂരുവിലെ ജക്കൂരിലും വിദ്യാരണ്യപുരയിലും യഥാക്രമം 26.50 മില്ലീമീറ്ററും 24.50 മില്ലീമീറ്ററും മഴ ലഭിച്ചു. കെഎസ്എൻഡിഎംസി ഡാഷ്ബോർഡ് പ്രകാരം അഞ്ജനപുരയിലും ഹോറമാവിലും രാത്രി 9 വരെ 23.50 മില്ലിമീറ്റർ മഴ ലഭിച്ചു. രാവിലെ ബിബിഎംപിയുടെ സ്‌പോട്ട് പരിശോധന നടത്തി.…
Read More