ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു, പ്രതിയെ പിടികൂടിയത് കർണാടകയിൽ നിന്ന്

ബെംഗളൂരു: വര്‍ക്കല അയിരൂരില്‍ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി താന്നിമൂട് വീട്ടില്‍ സുനില്‍ കുമാര്‍ പിടിയിലായി.

ഫെബ്രുവരി എട്ടാംതീയതിയായിരുന്നു സംഭവം. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് 32കാരിയെ സുനില്‍കുമാ‌ര്‍ പീഡിപ്പിച്ചത്.

തൊഴിലുറപ്പ് തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കി തിരിച്ചെത്തിയ യുവതിയുടെ സഹോദരിയാണ് സുനില്‍കുമാര്‍ പീഡിപ്പിക്കുന്നത് കാണുന്നത്. സഹോദരി ബഹളം വച്ചതോടെ സുനില്‍കുമാര്‍ ഓടി രക്ഷപ്പെട്ടു, മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം, കായലില്‍ മണലൂറ്റ് ജോലിക്കാരനായ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ പോലീസി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശാനുസരണം പോലീസ് കര്‍ണാടകയിലെ റാം ചൂഡിലെത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
[masterslider id="10"]

Related posts