കോടികളുടെ കുഴൽപണവും അരിയും സാരിയും പിടികൂടി 

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഒഴുകുന്നത് കോടികള്‍ എന്ന് റിപ്പോർട്ട്‌.

ശിവമോഗ ജില്ലയില്‍ വിവിധയിടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ കണക്കില്‍ പെടാത്ത പണവും കോടികള്‍ വിലവരുന്ന അരിയും സാരിയും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കണക്കില്‍ പെടാത്ത 1.40 കോടി രൂപയുടെ കുഴല്‍പ്പണവുമാണ് പോലീസ് പിടികൂടിയത്.

തുംഗ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹരകെരെയ്‌ക്ക് സമീപമുള്ള ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്. എടിഎമ്മുകളിലേക്ക് പണം കൊണ്ടുപോകാന്‍ ഉപയോഗിച്ച മഹീന്ദ്ര ബൊലേറോ വാഹനത്തില്‍ നിന്നാണ് പണം കണ്ടെത്തിയതെന്നും തുടര്‍ന്ന് പണം പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി

അതേസമയം സാഗര്‍ റൂറല്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയത് 20 ലക്ഷം രൂപയാണ്. സാഗര്‍ റൂറല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെക്ക് പോസ്‌റ്റില്‍ പോലീസ് വാഹനത്തില്‍ നിന്നാണ് 20 ലക്ഷം രൂപ പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം പിന്നീട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും പോലീസ് വെളിപ്പെടുത്തി. രേഖകളില്ലാതെ ലോറിയില്‍ കടത്തുകയായിരുന്ന 26 ക്വിന്‍റല്‍ അരിയും ശിവമോഗയിലെ വിനോബ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. ലോറിയില്‍ അരി കടത്തുന്നതായി പോലീസിന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.

ദൊഡപേട്ട് പോലീസ് സ്‌റ്റേഷന് കീഴിലുള്ള ഗോഡൗണില്‍ നടത്തിയ റെയ്‌ഡില്‍ 4.50 കോടി രൂപയുടെ വിലയുള്ള സാരിയും പോലീസ് പിടിച്ചെടുത്തിരുന്നു. ശിവമോഗയിലെ ശേഷാദ്രിപുരം സര്‍ക്കാര്‍ സ്‌കൂളിനോട് ചേര്‍ന്നുള്ള ഗോഡൗണില്‍ സാരികള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്‌ഡ് നടത്തിയത്. പിടിച്ചെടുത്ത സാരികള്‍ ജിഎസ്‌ടി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

ഔദ്യോഗിക വൃത്തങ്ങള്‍ പ്രകാരം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ നടത്തുന്ന പട്രോളിങ്ങില്‍ എക്സൈസ് വകുപ്പ് 3,21,939 രൂപയുടെ അനധികൃത മദ്യം പിടികൂടി. ഷിമോഗ താലൂക്കിലെ ദേവബാല ഗ്രാമത്തിന് സമീപം വാഹനങ്ങള്‍ പരിശോധിച്ചപ്പോഴാണ് അനധികൃത മദ്യം കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന ഗിരീഷ് നായിക്കിനെ കസ്‌റ്റഡിയിലെടുത്തതായും ഇയാള്‍ക്കെതിരെ കേസെടുത്തതായും എക്സൈസ് വകുപ്പ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts