ലോക്ഡൗൺ കാരണം റദ്ദാക്കിയ തീവണ്ടികളിലെ ടിക്കറ്റ് റീഫണ്ട് ആരംഭിച്ചു;കൂടുതൽ വിവരങ്ങൾ..

ബെംഗളൂരു: ലോക്ഡൗൺകാരണം റദ്ദാക്കിയ തീവണ്ടികളിലെ ടിക്കറ്റ് റീഫണ്ട് ആരംഭിച്ച് റെയിൽവേ.

ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷനിലെ കെ.എസ്.ആർ. ബെംഗളൂരു സിറ്റി, യശ്വന്ത് പുര, ഹൊസൂർ,കന്റോൺമെന്റ്,യെലഹങ്ക, കൃഷ്ണരാജപുരം, കെങ്കേരി, മാണ്ഡ്യ, തുമകൂരു എന്നീ സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റുകൾ റീഫണ്ടു ചെയ്യാം.

എല്ലാ പ്രവൃത്തിദിനങ്ങളിലും ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 6 മണിവരെയും ഞായറാഴ്ചകളിലും പൊതു അവധിദിവസങ്ങളിലും രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണിവരെയുമാകും കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് റീഫണ്ടുചെയ്ത്‌ ലഭിക്കുക.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

അടുത്ത ദിവസങ്ങളിൽ കൂടുതൽ കൗണ്ടറുകൾ റിസർവേഷനുവേണ്ടിയും ടിക്കറ്റ് റീഫണ്ടിനായും തുറക്കും എന്ന് റെയിൽവേ അറിയിച്ചു.

ലോക് ഡൗൺ കാരണം റദ്ദായ തീവണ്ടികളിലെ ടിക്കറ്റ് തുക മുഴുവനായും ലഭിക്കും.

ഓൺലൈൻ വഴി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ റീഫണ്ട് ഓൺലൈനിൽ തന്നെയാണ് ലഭിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts