കേരളത്തിലേക്ക് 50 ബസുകള്‍ അയച്ച് കേരള സമാജം.

ബെംഗളൂരു : മെയ്‌ 9 മുതല്‍ നാട്ടില്‍ പോകാന്‍ പാസ് ലഭിച്ചിട്ടും സ്വന്തമായി വാഹനമില്ലാത്തതിനാല്‍ കേരളത്തിലേക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസമായി കേരള സമാജം ആരംഭിച്ച ട്രാവല്‍ ഡെസ്ക് ഇന്ന് അന്‍പതാമത്തെ ബസ് യാത്രക്കാരുമായി തിരുവനതപുരത്തേക്ക് യാത്ര തിരിച്ചു.

ജനറല്‍സെക്രട്ടറി റജികുമാര്‍ വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്തു.

തുടക്കത്തില്‍ വാളയാര്‍, കുമിളി, ആര്യന്‍കാവ്,മഞ്ചേശ്വരം, മുത്തങ്ങ ചെക് പോസ്റ്റുകളിലേക്കാണ് സര്‍വീസ് നടത്തിയത് .

ഇതിനോടകം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെക്കും സര്‍വീസ് നടത്താന്‍ സാധിച്ചതായി കേരള സമാജം ജനറല്‍സെക്രട്ടറി റജികുമാര്‍ അറിയിച്ചു.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

25 പേര്‍ അടങ്ങുന്ന ടീമാണ് കഴിഞ്ഞ മൂന്നാഴ്ചയായി ട്രാവല്‍ ഡെസ്കില്‍ പ്രവര്‍ത്തിക്കുന്നത് .

കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും പാസെടുക്കാന്‍ മുതല്‍ ബസ് ഏര്‍പ്പാടാക്കി ലക്ഷ്യസ്ഥാനത്തു എത്തിക്കാന്‍
വരെ ഈ ടീം പ്രവര്‍ത്തിക്കുന്നു.

1400 പേരെ ബസ് സര്‍വീസ് വഴി നാട്ടിലെത്തിക്കാന്‍ സാധിച്ചു . നാലായിരത്തിലധികം പേരെ ചെറിയ വാഹനനങ്ങളിലായി നാട്ടിലെത്തിച്ചതായി ഭാരവാഹികള്‍ അറിയിച്ചു .

ട്രാവല്‍ ഡെസ്കിന് കേരള സമാജം ജനറല്‍സെക്രട്ടറി റജികുമാര്‍, ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ് , സിറ്റി സോണ്‍ കണ്‍വീനര്‍ ലിന്റോ കുര്യന്‍, വൈറ്റ്ഫീല്‍ഡ് സോണ്‍ കണ്‍വീനര്‍ അനില്‍ കുമാര്‍, ഹനീഫ്, ഹരികുമാര്‍, ജോസ് ലോറന്‍സ്,വിനേഷ് കെ , ശ്രീദേവി വി കെ,ജിജോ സിറിയക് , സോമരാജന്‍,ലൈല രാമചന്ദ്രന്‍, ബിപിന്‍,പീത റജി,രമ്യ,പ്രമോദ് കെ സി എന്നിവര്‍ നേതൃത്വം നല്‍കുന്നു.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

ഇന്ന് ,ബുധനാഴ്ച- എറണാകുളം , കോട്ടയം,പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തും.

ബന്ധപ്പെടാം :8197302292,9036339194,9880066695

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
[masterslider id="10"]

Related posts