കനത്ത മഴയിലും കാറ്റിലും അപകടത്തിൽ പെട്ട് ടി.സി.എസ് ജീവനക്കാരി മരിച്ചു;നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി,വൈദ്യുതി തടസപ്പെട്ടു;മൊബൈൽ ടവർ തകർന്നു വീണു.

ബെംഗളൂരു: ഇന്നലെ വൈകീട്ട് നഗരത്തിൽ വിവിധ ഭാഗങ്ങളിൽ പെയ്തത് ഇടിയോടു കൂടിയ കനത്ത മഴ.

കനത്ത മഴയിൽ ഹോളോബ്രിക് ശരീരത്തിൽ വീണ് ശിൽപ്പ (22) മരിച്ചു.

നന്ദിനി ലേ ഔട്ടിൽ ഉള്ള തൻ്റെ വീടിൻ്റെ മുന്നിൽ നിൽക്കുമ്പോൾ സമീപത്ത് നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്ന് ഹോളോബ്രിക്ക് സ് ശരീരത്തിൽ വീഴുകയായിരുന്നു.ടി.സി.എസ് ജീവനക്കാരിയാണ്.

ശക്തമായകാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

ചില ഭാഗങ്ങളിൽ നിർത്തിയിട്ട വാഹനങ്ങൾക്കുമുകളിൽ മരം വീണ് നാശംസംഭവിച്ചു.

ഇലക്ട്രോണിക് സിറ്റി നിയോ ടൗണിൽ ജി.എം.ഇൻഫിനിറ്റിക്ക് സമീപം മൊബൈൽ ടവർ തകർന്നു വീണു.റോഡിലേക്ക് വീണതിനാൽ ആളപായമില്ല.

റോഡുകളിൽ വെള്ളം പൊങ്ങിയത് വാഹനഗതാഗതം കാര്യമായി ബാധിച്ചു.

നഗരത്തിലെ പല സ്ഥലങ്ങളിലും  വൈദ്യുതിബന്ധം തകരാറിലായത് ഇത്ന ഗരവാസികൾക്കു ബുദ്ധിമുട്ടിലാക്കി.

ഹൊസൂർ റോഡ്, അനേക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ വൈകീട്ട് അഞ്ചുമണിയോടെ വൈദ്യുതിബന്ധം നിലച്ചത് രാത്രിവൈകിയും പുനഃസ്ഥാപിക്കാനായില്ല.

ജനവാസ കേന്ദ്രങ്ങളിലും വെള്ളംപൊങ്ങി.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

രാത്രിയിലും മഴ തുടർന്നു. കർണാടകത്തിന്റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ശക്തമായ മഴപെയ്തു.

അടുത്ത ഒരു ദിവസം കൂടി ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
[masterslider id="10"]

Related posts