ജൻമദിനം ആഘോഷിക്കാൻ പോയ യുവാക്കളിൽ 3 പേർ തടാകത്തിൽ മുങ്ങി മരിച്ചു.

ബെംഗളൂരു : ജൻമദിനം ആഘോഷിക്കാൻ വേണ്ടി പോയി മടങ്ങുന്നതിനിടെ തടാകത്തിൽ 3 യുവാക്കൾ മുങ്ങി മരിച്ചു.

4 വനിതാ സുഹൃത്തുക്കൾ അടക്കം എട്ടുപേർ ആണ് 24 കാരനായ  നവീൻ കുമാറിൻ്റെ ഇന്ന് ജന്മദിനം ആഘോഷിക്കാനായി ദൊഡ്ഡബലാപുരയിലേക്ക് തിരിച്ചത്.

ഇതിൽ 3 പേരാണ് ഗൗരിബിദനൂർ റോഡിലെ തിപ്പഗനഹള്ളി തടാകത്തിൽ തിങ്കളാഴ്ച ഉച്ചക്ക് 3 മണിയോടെ അപകടത്തിൽ പെട്ടത്.

  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം

ചന്ദ്രശേഖർ എന്ന ചന്ദ്രു (19), രാജു (20) പിറന്നാളുകാരനായ നവീൻ കുമാർ (24) എന്നിവരാണ് മരിച്ചത്.

ഇവരെല്ലാവരും ബെംഗളൂരു രാമമൂർത്തി നഗർ ഈസ്റ്റിൽ നിന്ന് ഉള്ളവരാണ്.

ഇന്ന് രാവിലെയോടെ 3 പേരുടേയും മൃതദേഹം തടാകത്തിൽ നിന്ന് ലഭിച്ചു, പോസ്റ്റുമോർട്ടത്തിനായി ദൊഡ്ഡബലാപുരയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts