ബെംഗളൂരു: നിയമങ്ങളും നികുതിദായകരുടെ പണവും പൂർണ്ണമായും അവഗണിച്ചുകൊണ്ട്, കനത്ത മഴയത്താണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഗരത്തിലെ റോഡ് ആസ്ഫാൽ ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം കൈലാസനഹള്ളിയിലെ (ആവലഹള്ളി മെയിൻ റോഡ്) എസ്എസ്ആർ കോളേജിന് സമീപത്ത് നടന്ന റോയഡുപണികൾ കണ്ട പ്രദേശവാസികളാണ് ഞെട്ടിയത്.
ഹെന്നൂർ-ബഗളൂർ റോഡ് വഴി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന അവലഹള്ളി പ്രധാന റോഡ് തിരക്കേറിയതാണെങ്കിലും മോശം അവസ്ഥയിലാണ്. ഈ റോഡ് നന്നാക്കണമെന്ന് കഴിഞ്ഞ രണ്ട് വർഷമായി പ്രദേശവാസികൾ ബിബിഎംപിയോട് അഭ്യർത്ഥിക്കുന്നുത് എന്നാൽ റോഡ് നന്നാക്കാൻ ബിബിഎംപിക്ക് ധാരാളം സമയം ഉണ്ടായിരുന്നിട്ടും അവർ അത് മഴക്കാലത്ത് ചെയ്യാൻ തീരുമാനിച്ചതെന്നും ഈ രീതിയിലാണ് പണികൾ നടക്കുന്നതെങ്കിൽ റോഡ് എത്രനാൾ നിലനിൽക്കുമെന്ന ആശങ്കയും ജനങ്ങൾക്ക് ഉണ്ട്.
ബിബിഎംപിയുടെ റോഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷനാണ് റോഡ് പണി നിർവഹിച്ചതെന്നാണ് വിവരം.ഇതിനോടനുബന്ധിച്ച് മഹാദേവപുര സോണിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജയശങ്കർ റെഡ്ഡിയുടെ അഭിപ്രായം പ്രദേശവാസികൾ തേടിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.