ഊട്ടിയിലേക്കുള്ള റോഡ് അടച്ചു

ചെന്നൈ : കേരളം 140 കോടി രൂപ മുടക്കി റോഡ് നവീകരിച്ചതിന് പിന്നാലെ നിയന്ത്രണവുമായി തമിഴ്നാട്. പാലക്കാട് അട്ടപ്പാടി മുള്ളി വഴി ഊട്ടിയിലേക്കുള്ള റോഡ് തമിഴ്‌നാട് അടച്ചു. വനംവകുപ്പ് ചെക്ക്‌പോസ്റ്റിലൂടെ യാത്രക്കാരെ വിലക്കിയിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പായിരുന്നു താവളം മുതൽ മുള്ളി വരെ 28.5 കിലോമീറ്റർ റോഡ് നവീകരണം. വിനോദത്തിനായി ഊട്ടിയിലേക്കുള്ള യാത്രയ്ക്കായി നിരവധി പേര് മുള്ളി വഴിയുള്ള റോഡ് തിരഞ്ഞെടുക്കുന്നത്. റോഡ് അടച്ചതിനാൽ മിക്കവരും ചെക്ക്‌പോസ്റ്റ് വരെയെത്തി തിരിച്ചു പോവുകയാണ്. 

Read More

ഹെബ്ബാൾ – ഗൊരെഗുണ്ഡപാളയ ഔട്ടർ റിങ് റോഡിൽ ഗതാഗത നിരോധനം ഏർപ്പെടുത്തി

ബെംഗളൂരു: എം. ഇ. എസ് മേൽപാലത്തിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വരുന്ന 5 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. വിമാനത്താവളത്തിലേക്കും കെ. ആർ പുരം, ബാനസവാഡി, യെലഹങ്ക എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന റോഡ് ആയതു കൊണ്ട് തന്നെ വരുന്ന 5 ദിവസങ്ങൾ യാത്രക്കാർ കുറച്ച് ബുദ്ധിമുട്ടുകൾ നേരിടും. അടുത്ത ബുധനാഴ്ച്ച വരെയാണ് നിയന്ത്രണം. വേറെ റൂട്ട് വഴി യാത്ര മാറ്റുന്നതിനാൽ യാത്രക്കാർക്ക് വലിയ സമയ നഷ്ടമാണ് ഉണ്ടാവുക. വിമാനത്താവളത്തിലേക്ക് യാത്രക്കാർ മെഹ് രി സർക്കിൾ വഴിയാണ് പോകേണ്ടി വരിക.

Read More

മണ്ണിടിച്ചിലിനെ തുടർന്ന് ഗോവ-അൻമോദ് റോഡ് അടച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലൂടെ കടന്നുപോകുന്ന NH4A ഗോവ-അൻമോദ് റോഡ് മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചു, മണ്ണും മരങ്ങളും പാറക്കല്ലുകളും റോഡിലേക്ക് ഒഴുകിയതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ മുതൽ റോഡിൽ ഗതാഗത കുരുക്ക് അനുഭവപെട്ടു. ഗോവ അതിർത്തിയിൽ ദൂദ്‌സാഗർ ക്ഷേത്രത്തിന് സമീപം രാവിലെ 9 മണിയോടെയാണ് ആദ്യത്തെ മണ്ണിടിച്ചിലുണ്ടായതെന്ന് പോലീസ് പറഞ്ഞു. ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും നിരവധി മരങ്ങൾ കടപുഴകി. അൻമോദിലെ പ്രാദേശിക അധികാരികളും ഗോവ സർക്കാർ ഉദ്യോഗസ്ഥരും യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് വൃത്തിയാക്കാൻ തുടങ്ങിയട്ടുണ്ട്.

Read More
Click Here to Follow Us