മണ്ണിടിച്ചിലിനെ തുടർന്ന് ഗോവ-അൻമോദ് റോഡ് അടച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലൂടെ കടന്നുപോകുന്ന NH4A ഗോവ-അൻമോദ് റോഡ് മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചു, മണ്ണും മരങ്ങളും പാറക്കല്ലുകളും റോഡിലേക്ക് ഒഴുകിയതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ മുതൽ റോഡിൽ ഗതാഗത കുരുക്ക് അനുഭവപെട്ടു. ഗോവ അതിർത്തിയിൽ ദൂദ്‌സാഗർ ക്ഷേത്രത്തിന് സമീപം രാവിലെ 9 മണിയോടെയാണ് ആദ്യത്തെ മണ്ണിടിച്ചിലുണ്ടായതെന്ന് പോലീസ് പറഞ്ഞു. ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും നിരവധി മരങ്ങൾ കടപുഴകി. അൻമോദിലെ പ്രാദേശിക അധികാരികളും ഗോവ സർക്കാർ ഉദ്യോഗസ്ഥരും യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് വൃത്തിയാക്കാൻ തുടങ്ങിയട്ടുണ്ട്.

Read More
Click Here to Follow Us