പ്രധാനമന്ത്രി 4 ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു: വൈറൽ ആയി വീഡിയോ 

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു. ഉദ്ഘാടനം ചെയ്ത് വെറും 4 ദിവസങ്ങൾക്കു ശേഷമാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ മഴയിൽ തകർന്നത്. തകർന്ന റോഡിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂലായ് 16നാണ് ഇറ്റാവേയിലെ കുദ്രേലിനെ ചിത്രകൂടിലെ ഭരത് കൂപ്പുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത്. 8000 കോടി രൂപ രൂപയാണ് ചെലവാക്കിയാണ് ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേ നിർമിച്ചത്.

https://twitter.com/ManhasSoni/status/1550105568966238208?cxt=HHwWgICzqauzioMrAAAA

എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഇത് തകർന്നു. എക്സ്പ്രസ് വേയുടെ വിവിധ ഇടങ്ങളിൽ ടാർ ഒലിച്ചുപോയി. ഇവിടങ്ങളിൽ കുഴികൾ രൂപപ്പെട്ടതോടെ വാഹനാപകടങ്ങളും ഉണ്ടായി. കഴിഞ്ഞ രാത്രിയിൽ രണ്ടു കാറുകളും ഒരു ഇരുചക്രവാഹനവും ഇവിടെ അപകടത്തിൽ പെട്ടു. ചിരിയ, അജിത്ത്മൽ എന്നിവിടങ്ങളിലാണ് പ്രധാനമായും റോഡ് തകർന്നത്. റോഡിൻ്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി അധികൃതർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us