നവീകരണത്തിന് ഇനി ബാക്കിയുള്ളത് അവന്യൂ റോഡ് മാത്രം ; ബിബിഎംപി 

ബെംഗളൂരു: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നവീകരിച്ചത് 32 റോഡുകൾ. ഇനി പൂർത്തിയാകാനുള്ളത് അവന്യു റോഡ് മാത്രമാണെന്ന് ബിബിഎംപി അറിയിച്ചു. സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റിലെ 32 റോഡുകളാണ് ആദ്യഘട്ടത്തിൽ നവീകരിച്ചത്. വ്യാപാരമേഖലയായ അവന്യു റോഡിലെ നിർമാണം ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് ബെംഗളൂരു സ്മാർട്ട് സിറ്റി പ്രൊജക്റ്റ് ലിമിറ്റഡ് എംഡി രാജേന്ദ്ര ചോളൻ പറഞ്ഞു.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

2020 ജനുവരിയിൽ ആരംഭിച്ച നവീകരണം ലോക്ഡൗണിനെ തുടർന്ന് 6 മാസത്തോളം നിർത്തിവച്ചതോടെ നിശ്ചയിച്ച സമയത്ത് നവീകരണം പൂർത്തിയായില്ല.

സംസ്ഥാനത്ത് ബെംഗളൂരുവിന് പുറമേ ബെളഗാവി, ദാവനഗരെ, ഹുബ്ബള്ളി–ധാർവാഡ്, മംഗളൂരു, ശിവമൊഗ്ഗ, തുമക്കൂരു നഗരങ്ങളാണ് സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന റോഡുകൾക്കൊപ്പം നടപ്പാതകൾ, സൈക്കിൾ പാതകൾ, പാർക്കിംഗ് ബേ എന്നിവയും നിർമ്മിച്ചു. ബിഡബ്ലുഎസ്എസ്ബിയുടെ ശുദ്ധജലവിതരണ പൈപ്പുകൾ, സീവേജ് പൈപ്പുകൾ, സ്വകാര്യ കമ്പനികളുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ എന്നിവ പ്രത്യേക ചാലുകളിലേക്ക് മാറ്റിയതോടെ ഇടയ്ക്കിടെ റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ഇനി ഒഴിവാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts