മൈസൂരു : മംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് കുടകില്‍ നടന്ന പരിസ്ഥിതി ക്യാമ്പില്‍ പങ്കെടുത്തിരുന്നതായി എന്‍ഐഎ അറിയിച്ചു. എന്‍.ഐ.എ.യുടെ കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ഷാരിഖ് തന്നെയാണ് ക്യാമ്പിനെക്കുറിച്ച് വെളിപ്പെടുത്തിയത്. സാമൂഹിക മാധ്യമത്തിലൂടെയാണ് ക്യാമ്പിനെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് ഷാരിഖ് നല്‍കിയ മൊഴി. അതേസമയം, ഹൈദരാബാദിലെ ഒരു സ്വകാര്യ സ്ഥാപനമാണ് തെക്കന്‍കുടകിലെ വനാതിര്‍ത്തിയിലുള്ള നെമ്മലെ ഗ്രാമത്തിലെ ഹോംസ്റ്റേയില്‍ കഴിഞ്ഞ മെയില്‍ മൂന്നുദിവസത്തെ ക്യാമ്പ് നടത്തിയത്. ട്രക്കിങ്, മുള ഉല്‍പന്ന നിര്‍മാണം തുടങ്ങിയ പരിപാടികളാണ് ക്യാമ്പിലുണ്ടായിരുന്നത്. ഷാരിഖിനു പുറമേ കേസിലെ മറ്റൊരു പ്രതിയും ക്യാമ്പില്‍ പങ്കെടുത്തിരുന്നെന്ന് എന്‍.ഐ.എ.ക്ക്…
Read MoreTag: nia
മംഗളുരു സ്ഫോടനം: എൻ.ഐ.എ അന്വേഷണം ആരംഭിച്ചു
ബെംഗളൂരു: മംഗളൂരു സ്ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു. ദേശീയ അന്വേഷണ ഏജന്‍സി ബുധനാഴ്ച മംഗളൂരു പോലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്തിരുന്നു. മുഖ്യ പ്രതി മുഹമ്മദ് ഷാരിഖിനെ എന്‍ഐഎ വിശദമായി ചോദ്യം ചെയ്യും. നവംബര്‍ 19നാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത ഷാരിഖിന്റെ കൈവശമുണ്ടായിരുന്ന കുക്കര്‍ പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ മുഹമ്മദ് ഷാരിഖിനും ഓട്ടോറിക്ഷാ ഡ്രൈവര്‍ പുരുഷോത്തമ പൂജാരിക്കും പരിക്കേറ്റിരുന്നു. സ്‌ഫോടനത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ഡിറ്റണേറ്ററും വയറുകളും ബാറ്ററികളും ഘടിപ്പിച്ച കുക്കര്‍ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. 40 ശതമാനം…
Read Moreമംഗളൂരു ബോംബ് സ്ഫോടനം കർണാടകയിൽ 18 ഇടങ്ങളിൽ റെയ്ഡ്
ബെംഗളൂരു: മംഗളൂരു പ്രഷർ കുക്കർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടങ്ങളിൽ പോലീസും എൻഐഎയും പരിശോധന നടത്തുന്നു. മംഗളൂരുവിലും മൈസൂരുവിലുമാണ് എൻഐഎ പരിശോധന നടത്തുന്നത്. കേസിൽ പ്രതിയായ ഷാരിഖിന്റെ ബന്ധുവീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. കർണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിലെത്തി. ഷാരിഖിന് കോയമ്പത്തൂർ സ്ഫോടനത്തിലും പങ്കുണ്ടെന്നാണ് കർണാടക പോലീസിന്റെ കണ്ടെത്തൽ. പ്രധാനസൂത്രധാരൻ അബ്ദുൾ മദീൻ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകൾ നിയന്ത്രിച്ചതെന്നും പോലീസ് കണ്ടെത്തി. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Read Moreഷാരിഖിന്റെ വീട്ടിൽ റെയ്ഡ്, കേസ് എൻഐഎ ഏറ്റെടുക്കാൻ സാധ്യത
ബെംഗളൂരു: ഓട്ടോറിക്ഷ സ്‌ഫോടന കേസിലെ പ്രതി ഷാരിഖിന്‍റെ വസതിയില്‍ പോലീസ് റെയ്‌ഡ്. സ്‌ഫോടക വസ്‌തുക്കള്‍ അടക്കം കണ്ടെത്തി. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കോയമ്പത്തൂര്‍ എല്‍പിജി സ്‌ഫോടനക്കേസിലെ പ്രതി ജമീഷ മുബിനുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും സംഘം അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ അബ്ദുള്‍ മൈതീന്‍ അഹമ്മദ് താഹയാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്ഫോടനം നടത്തിയ ഷാരീഖിന് സ്ഫോടനത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തത് ഇയാളാണെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായവും നല്‍കി . ഇപ്പോള്‍ അബ്ദുള്‍ മൈയ്തീന്‍…
Read Moreപ്രവീൺ നെട്ടാരു വധം, പ്രതികളെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു
ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിൻറെ കൊലപാതകത്തിൽ പ്രതികളെ കണ്ടെത്തുന്നവർക്ക് അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി. കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് മുസ്‌തഫ, തുഫൈൽ എം.എച്ച്., ഉമ്മർ ഫാറൂഖ്, അബൂബക്കർ സിദ്ദിഖ് എന്നിവരെ കണ്ടെത്തുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മുഹമ്മദ് മുസ്‌തഫ, തുഫൈൽ എം.എച്ച്. എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപയും ഉമ്മർ ഫാറൂഖ്, അബൂബക്കർ സിദ്ദിഖ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 26നാണ് യുവമോർച്ച ദക്ഷിണ…
Read Moreഹർഷയുടെ കൊലപാതകം, പ്രതികളുടെ ഫോണിൽ ബിൻലാദന്റെ ഫോട്ടോ
ബെംഗളൂരു: കര്‍ണാടകയിലെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകം ഗൂഢാലോചന നടത്തിയ ശേഷമെന്ന് എന്‍ഐഎ റിപ്പോർട്ട് .പ്രതികളുടെ വിദ്വേഷമാണ് കൊലപാതകത്തിന് കാരണം.കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ ശിവമോഗയില്‍ നിന്നാണ് വാങ്ങിയത്. പ്രതികളുടെ ഫോണില്‍ ഒസാമ ബിന്‍ലാദന്റെ ഫോട്ടോ ഉണ്ടായിരുന്നതായും എൻ ഐ എ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ചിലാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ മതമൗലികവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം കര്‍ണ്ണാടക സര്‍ക്കാര്‍ എന്‍ഐഎയ്‌ക്ക് കൈമാറിയത്. കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ഹര്‍ഷയുടെ കുടുംബവും ബിജെപി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. ഹിജാബ് വിഷയത്തില്‍…
Read Moreപ്രവീൺ നെട്ടാരുവിന്റെ കൊലപാതകം, പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി
ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 5 പേരെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി. ഭീകരവാദ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രതികളെ ഈ മാസം 23 വരെ എൻഐഎ യുടെ കസ്റ്റഡിയിൽ വിട്ടത്. കർണാടക പോലീസിന്റെ കസ്റ്റഡി കാലാവധി ഈ മാസം 16 ന് കഴിഞ്ഞിരുന്നു. നൗഫൽ, ആബിദ്, മുഹമ്മദ് ഷിഹാബ്, അബ്ദുൾ ബഷീർ, റിയാസ് എന്നീ പ്രതികളെയാണ് എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
Read Moreഅറസ്റ്റിലായ തമിഴ്നാട് സ്വദേശി പദ്ധതിയിട്ടത് വൻ സ്ഫോടനങ്ങൾ
ചെന്നൈ : തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ തമിഴ്നാട് ആംബൂര്‍ സ്വദേശി വന്‍ സ്ഫോടനങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നതായി എന്‍.എ.എ. തമിഴ്നാട് ക്യൂ ബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോഴാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ കിട്ടിയത്. സ്ഫോടനങ്ങള്‍ക്കായി പ്ലാനും തയാറാക്കിയതായി എന്‍. ഐ.എ. കണ്ടെത്തി. ശനിയാഴ്ചയാണു തിരുപ്പത്തൂര്‍ ആംബൂര്‍ സ്വദേശിയായ എന്‍ജിനിയറിങ് വിദ്യാര്‍ഥി അന്‍വര്‍ അലിയെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ആര്‍ക്കോട്ടിലെ സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണിയാള്‍. ആംബൂര്‍, ആര്‍ക്കോട്ട് എന്നിവിടങ്ങളില്‍ നിന്നു വിദേശത്തെ…
Read Moreതീവ്രവാദ ബന്ധം, വിദ്യാർത്ഥിയെ എൻഐഎ കസ്റ്റഡിയിൽ എടുത്തു
ബെംഗളൂരു: തീവ്രവാദ ബന്ധമാരോപിച്ച് കര്‍ണാടക സ്വദേശിയായ മദ്രസ വിദ്യാര്‍ത്ഥിയെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. സഹരന്‍പൂരിലെ ദേവ്ബന്ദിലെ മദ്റസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി ഫാറൂഖിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സീനിയര്‍ പൊലീസ് സൂപ്രണ്ട് വിപിന്‍ ടാഡയാണ് ഫാറൂഖിന്റെ കസ്റ്റഡി സ്ഥിരീകരിച്ചത്. ഫാറൂഖ് പല ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നും സോഷ്യല്‍ മീഡിയ വഴി പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇയാളെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. ജൂൺ 23 ന് റോഹിങ്ക്യന്‍ വിദ്യാര്‍ത്ഥി മുജീബുള്ളയെ ദേവ്ബന്ദില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
Read Moreസുള്ള്യ കൊലപാതക കേസ് അന്വേഷണം എൻഐഎ യ്ക്ക്
ബെംഗളൂരു: യുവമോർച്ച പ്രവർത്തകന്റെ കൊലപാതക കേസിൽ അന്വേഷണം എൻഐഎക്ക് .ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം ദക്ഷിണ കന്നഡ ജില്ലയിലെ കടകളും സ്ഥാപനങ്ങളും വൈകുന്നേരം ആറു മണിക്ക് ശേഷം അടച്ചുപൂട്ടാൻ മുഴുവൻ കമ്മീഷണറുടെ നിർദേശമുണ്ട്. ജില്ലയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ സാഹചര്യത്തിലാണ് നിർദ്ദേശം. ബണ്ട്വാൾ, പുത്തൂർ, ബെൽത്തങ്ങാടി, സുള്ള്യ, കടബ താലൂക്കുകളിൽ നിരോധനാജ്ഞ ഓഗസ്റ്റ് ആറ് വരെ തുടരും.
Read More