മൈസൂരുവിൽ ഗുണ്ടയെ നടുറോഡിൽ വെട്ടിക്കൊന്നു

death murder

ബെംഗളൂരു: മൈസൂരു നഗരത്തിൽ ഗുണ്ടയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. കാളിദാസ റോഡിൽ കഴിഞ്ഞ ദിവസം അഞ്ചോടെയാണ് സംഭവം. വൊണ്ടിക്കൊപ്പൽനിവാസിയായ ചന്ദ്രു (45) ആണ് കൊല്ലപ്പെട്ടത്. റോഡിൽ പരിചയക്കാരനായ തയ്യൽക്കാരനുമായി സംസാരിക്കുന്നതിനിടെ ആറംഗസംഘമെത്തി ചന്ദ്രുവിനെ ആക്രമിക്കുകയായിരുന്നു. തലയിലും അടിവയറിലും ഒന്നിലധികം വെട്ടേറ്റ ചന്ദ്രുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, പ്രതികളെ പിടികൂടാൻ പോലീസ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ നാല് സംഘങ്ങൾ രൂപവത്കരിച്ചു. ദേവരാജ, നരസിംഹരാജ, വിജയനഗർ, സിറ്റി ക്രൈംബ്രാഞ്ച് തുടങ്ങിയ അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് സംഘങ്ങൾ. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്താൽ…

Read More

കാമുകി ഗർഭിണിയായപ്പോൾ കൊന്നു കുഴിച്ചു മൂടി, യുവാവ് അറസ്റ്റിൽ

ചെന്നൈ: ഗർഭിണിയായ കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ യുവാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ വിഴുപ്പുറം ജില്ലയിലാണ് സംഭവം. സംഗീത ബാൻഡിൽ ഡ്രമ്മറായ ബി.അഖിലനാണ് പ്രതി. പ്ലസ് വൺ വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടുകയായിരുന്നു. 23കാരനായ അഖിലനും 17 വയസ്സുകാരിയുമായി പ്രണയത്തിലായിരുന്നു. ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.   തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതശരീരം കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികൾ മൃതശരീരത്തിന്റെ ഭാഗം കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിന്റെ സുഹൃത്തിനായി തിരച്ചിൽ തുടരുന്നു.

Read More

കോളേജ് ഫെസ്റ്റിനിടെ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു

ബെംഗളൂരു: കോളജ് ഫെസ്റ്റിനിടെ വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥി കുത്തേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച രാത്രി നഗരത്തിലെ രേവ കോളജിലാണ് സംഭവമുണ്ടായത്. കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയും ഗുജറാത്ത് സ്വദേശിയുമായ ഭാസ്‌കര്‍ ജെറ്റിയാണ് (22) കൊല്ലപ്പെട്ടത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. രാത്രി വൈകി നടന്ന പരിപാടികള്‍ക്കിടെ ശരീരത്തില്‍ തട്ടി എന്ന കാരണത്താല്‍ രണ്ട് ഗ്യാങ്ങുകള്‍ തമ്മില്‍ തുടങ്ങിയ വാക്കേറ്റം അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടെ എതിര്‍ ഗ്യാങില്‍ പെട്ട പ്രതികള്‍ ഭാസ്‌കറിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളുടെ കയ്യിലും നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഭാസ്‌കറിനെ ഉടന്‍…

Read More

മംഗളൂരു സ്വദേശിയുടെ മരണം, മലയാളി ഉൾപ്പെടെ 4 പേർ അറസ്റ്റിൽ 

ബെംഗളൂരു:നഗരത്തില്‍ നെഹ്റു മൈതാനിയില്‍ മംഗളൂരു സ്വദേശി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മലയാളിയുള്‍പ്പെടെ നാലു പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂറിനടുത്ത ബണ്ട്വാള്‍ പൊളനി സ്വദേശിയും ഡ്രൈവറുമായ ജനാര്‍ദ്ദന ബരിന്‍ജ പൂജാരിയാണ് (42) ചൊവ്വാഴ്ച സന്ധ്യയോടെ അക്രമത്തിന് ഇരയായത്. തിരുവനന്തപുരം സ്വദേശി പ്രശാന്ത് , കര്‍ണാടക സ്വദേശികളായ വിട്ടലിലെ വി.ശരത്, കുശാല്‍ നഗറിലെ ജി.കെ.രവികുമാര്‍ എന്ന നന്ദിഷ്,കൊണാജെയിലെ വിജയ് കുടിന്‍ഹ എന്നിവരാണ് അറസ്റ്റിലായത്. മൈതാനത്ത് സായാഹ്നം ചെലവിടുന്നവര്‍ക്കിടയില്‍ ഒഴിഞ്ഞ സ്ഥലത്ത് കിടക്കുകയായിരുന്ന ജനാര്‍ദ്ദനയുടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ചക്കിടെയാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍…

Read More

യുവമോർച്ച നേതാവിനെ കുത്തിക്കൊന്നു

ബെംഗളൂരു:ബിജെപി യുവമോർച്ച നേതാവ് കൊല്ലപ്പെട്ടു. യുവമോർച്ച ധാർവാഡ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം പ്രവീൺ കുമാർ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് ഒരു സംഘം ആളുകൾ ചേർന്ന് പ്രവീണിനെ ആക്രമിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. രാഷ്ട്രീയ എതിരാളികൾ ആണ് കൊലയ്ക്ക് പിന്നിലെന്നു ബിജെപി ആരോപിച്ചു. ഉടൻ പ്രതികളെ പിടികൂടി നിയമ നടപടികൾ സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

Read More

ദളിത്‌ പെൺകുട്ടിയെ വിവാഹം ചെയ്ത മകനെ പിതാവ് വെട്ടിക്കൊന്നു

ചെന്നൈ: ദളിത് യുവതിയെ വിവാഹം ചെയ്ത മകനെയും ഭാര്യയെയും പിതാവ് കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ അരുണാപതി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സുഭാഷ്(25), അമ്മ കണ്ണമ്മാള്‍(65) എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്‍റെ ഭാര്യയും മുത്തശിയും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സുഭാഷിന്‍റെ അച്ഛന്‍ ദണ്ഡപാണിയാണ് കേസിലെ പ്രതി. മാര്‍ച്ചില്‍ അനുസൂയ എന്ന ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച സുഭാഷ് വീട്ടില്‍ നിന്നുമിറങ്ങി പോയിരുന്നു. തിരുപ്പൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രതി ദണ്ഡപാണി വെള്ളിയാഴ്ചയാണ് തന്‍റെ ഗ്രാമമായ അരുണാപതിയിലേക്ക് മടങ്ങിയത്. സുഭാഷിനൊട് ഭാര്യയോടൊപ്പം വീട്ടിലേക്ക് വരാന്‍ പറയാന്‍…

Read More

വീടിന് മുന്നിൽ നായ മലമൂത്ര വിസർജ്ജനം നടത്തിയതിന്റെ പേരിൽ വഴക്ക്, അയൽക്കാരനെ തല്ലിക്കൊന്നു

ബെംഗളൂരു: വീടിന് മുന്നില്‍ വളര്‍ത്തുനായ മലമൂത്ര വിസര്‍ജ്ജനം നടത്തിയത് ചോദ്യം ചെയ്ത 68കാരനെ അയൽക്കാർ ചേർന്ന് കൊലപ്പെടുത്തി. 68കാരനായ മുനിരാജുവാണ് കൊല്ലപ്പെട്ടത്. 38കാരനായ രവി കുമാര്‍, 28കാരിയായ പല്ലവി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. രവികുമാറിന്‍റെയും പല്ലവിയുടേയും നായ മുനിരാജുവിന്റെ വീടിന് മുന്നില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയിരുന്നു. സോളദേവനഹള്ളിയിലെ ഗണപതി നഗറിലാണ് മുനിരാജുവിന്‍റെ വീട്. ഇയാളുടെ വീടിന് രണ്ട് വീട് അപ്പുറമാണ് പ്രമോദ് താമസിച്ചിരുന്നത്. നായകളെ പരിശീലിപ്പിക്കുന്ന വ്യക്തിയായിരുന്നു പ്രമോദ്. മുനിരാജുവിന്‍റെ മകന്‍ മുരളിയും രവികുമാറും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം…

Read More

കോഴിക്കറിയെ ചൊല്ലി തർക്കം, പിതാവ് മകനെ കൊന്നു 

death murder

ബെംഗളുരു: കോഴിക്കറിയെ ചൊല്ലി തര്‍ക്കത്തെത്തുടര്‍ന്ന് മംഗളൂരുവിനടുത്ത സുള്ള്യയില്‍ യുവാവിനെ പിതാവ് അടിച്ച്‌ കൊന്നു. സുള്ള്യ ഗുത്തിഗര്‍ ഗ്രാമത്തിലെ മൊഗ്രയെരന്നഗുഡെ സ്വദേശി ശിവറാം ആണ് കൊല്ലപ്പെട്ടത്. ശിവറാം വീട്ടില്‍ വന്നപ്പോള്‍ രാവിലെ പാകം ചെയ്ത ചിക്കന്‍ കറി മുഴുവനും തീര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ശിവറാമും പിതാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ പിതാവ് മരത്തടി കൊണ്ട് ശിവറാമിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് കുഴഞ്ഞുവീണ ശിവറാം സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. സുബ്രഹ്‌മണ്യ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശിവറാമിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

പശുക്കടത്ത് ആരോപിച്ച് കച്ചവടക്കാരനെ കൊലപ്പെടുത്തി

ബെംഗളൂരു: കന്നുകാലി കച്ചവടക്കാരനെ പശുക്കടത്ത് ആരോപിച്ച്‌ കൊലപ്പെടുത്തി. ഇന്നലെയാണ് സംഭവമുണ്ടായത്. ഇദ്രീസ് പാഷയെന്നയാളാണ് കൊല്ലപ്പെട്ടത്. പുനീത് കാരേഹളിയെന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പുനീതും കൂട്ടാളികളും പാഷയോട് രണ്ട് ലക്ഷം രൂപ ചോദിച്ചിരുന്നു. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. പാഷയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധവുമുണ്ടായി. പാഷയുടെ മൃതദേഹവുമായി കുടുംബാംഗങ്ങള്‍ തെരുവില്‍ പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം ഏറ്റെടുക്കാന്‍ ഇവര്‍ തയാറായത്. രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് പുനീത് പാഷയെ നിരന്തരമായി…

Read More

സ്വത്ത് തർക്കത്തെ തുടർന്ന് യുവതിയെ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി

ബംഗളൂരു: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ യുവതിയെ റോഡിൽ വച്ച് കൊലപ്പെടുത്തി യുവാക്കൾ. കലബുറഗിയിലെ ജൻജാം കോളനി നിവാസിയായ മജത് സുൽത്താനാണ് (35) ദാരുണമായി കൊല്ലപ്പെട്ടത്. കലബുറഗി നഗരത്തിലെ ഹഗരഗ ക്രോസിന് സമീപം ബുധനാഴ്‌ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്. യുവതി സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം തലയിൽ കല്ലെറിഞ്ഞ പ്രതികൾ ക്രൂരമായി കൊല നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അസിം ഗൗണ്ടി, വസീം ഗൗണ്ടി, നയീം, നദീം കൊലപാതകം നടത്തിയതായി മജത് സുൽത്താന്റെ ഭർത്താവായ സദ്ദാം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.…

Read More