മംഗളൂരു സ്വദേശിയുടെ മരണം, മലയാളി ഉൾപ്പെടെ 4 പേർ അറസ്റ്റിൽ 

ബെംഗളൂരു:നഗരത്തില്‍ നെഹ്റു മൈതാനിയില്‍ മംഗളൂരു സ്വദേശി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മലയാളിയുള്‍പ്പെടെ നാലു പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

മംഗളൂറിനടുത്ത ബണ്ട്വാള്‍ പൊളനി സ്വദേശിയും ഡ്രൈവറുമായ ജനാര്‍ദ്ദന ബരിന്‍ജ പൂജാരിയാണ് (42) ചൊവ്വാഴ്ച സന്ധ്യയോടെ അക്രമത്തിന് ഇരയായത്.

തിരുവനന്തപുരം സ്വദേശി പ്രശാന്ത് , കര്‍ണാടക സ്വദേശികളായ വിട്ടലിലെ വി.ശരത്, കുശാല്‍ നഗറിലെ ജി.കെ.രവികുമാര്‍ എന്ന നന്ദിഷ്,കൊണാജെയിലെ വിജയ് കുടിന്‍ഹ എന്നിവരാണ് അറസ്റ്റിലായത്.

  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

മൈതാനത്ത് സായാഹ്നം ചെലവിടുന്നവര്‍ക്കിടയില്‍ ഒഴിഞ്ഞ സ്ഥലത്ത് കിടക്കുകയായിരുന്ന ജനാര്‍ദ്ദനയുടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ചക്കിടെയാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ തട്ടിപ്പറിക്കുന്നത് തടഞ്ഞ പൂജാരിയെ അക്രമികള്‍ നെഞ്ചില്‍ ഇടിക്കുകയായിരുന്നു.

ആറടിയോളം താഴ്ചയിലേക്ക് ഉരുണ്ടു വീണതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജയിന്‍ പറഞ്ഞു. അക്രമികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. അറസ്റ്റിലായ നാലു പേരും കുറ്റകൃത്യ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts