കാമുകി ഗർഭിണിയായപ്പോൾ കൊന്നു കുഴിച്ചു മൂടി, യുവാവ് അറസ്റ്റിൽ

ചെന്നൈ: ഗർഭിണിയായ കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ യുവാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ വിഴുപ്പുറം ജില്ലയിലാണ് സംഭവം.

സംഗീത ബാൻഡിൽ ഡ്രമ്മറായ ബി.അഖിലനാണ് പ്രതി. പ്ലസ് വൺ വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടുകയായിരുന്നു.

23കാരനായ അഖിലനും 17 വയസ്സുകാരിയുമായി പ്രണയത്തിലായിരുന്നു. ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതശരീരം കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികൾ മൃതശരീരത്തിന്റെ ഭാഗം കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിന്റെ സുഹൃത്തിനായി തിരച്ചിൽ തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts