പശുക്കടത്ത് ആരോപിച്ച് കച്ചവടക്കാരനെ കൊലപ്പെടുത്തി

ബെംഗളൂരു: കന്നുകാലി കച്ചവടക്കാരനെ പശുക്കടത്ത് ആരോപിച്ച്‌ കൊലപ്പെടുത്തി. ഇന്നലെയാണ് സംഭവമുണ്ടായത്.

ഇദ്രീസ് പാഷയെന്നയാളാണ് കൊല്ലപ്പെട്ടത്. പുനീത് കാരേഹളിയെന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

പുനീതും കൂട്ടാളികളും പാഷയോട് രണ്ട് ലക്ഷം രൂപ ചോദിച്ചിരുന്നു. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. പാഷയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധവുമുണ്ടായി. പാഷയുടെ മൃതദേഹവുമായി കുടുംബാംഗങ്ങള്‍ തെരുവില്‍ പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം ഏറ്റെടുക്കാന്‍ ഇവര്‍ തയാറായത്.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് പുനീത് പാഷയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു. പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ പാഷയോട് പാകിസ്താനിലേക്ക് പോകാനും പറഞ്ഞു. തുടര്‍ന്നാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായതെന്ന് പോലീസ് എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
[masterslider id="10"]

Related posts