സംസ്ഥാന സര്‍ക്കാരിന് യാതൊരുവിധ ഭീഷണിയുമില്ലെന്ന് സിദ്ദരാമയ്യ

ബെംഗളൂരു: സംസ്ഥാന  സര്‍ക്കാരിന് യാതൊരുവിധ ഭീഷണിയുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ സിദ്ദരാമയ്യ പറഞ്ഞു. കോണ്‍ഗ്രസിലെ 2 എംഎല്‍എമാര്‍ രാജി വച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് എം‌എൽ‌എമാര്‍ രാജിവച്ചതോടെ സ്വതന്ത്ര എം‌എൽ‌എമാരുടെ പിന്തുണയിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.

അതേസമയം, ഈ സ്വതന്ത്ര എം‌എൽ‌എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ കുമാരസ്വാമി സര്‍ക്കാരിന് രാജിവയ്ക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്നത് വാസ്തവമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സര്‍ക്കാരിനെ താഴെയിറക്കാമെന്ന ബിജെപിയുടെ മോഹം നടക്കില്ലെന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു. അടുത്ത തിങ്കളാഴ്ചയേ കുമാരസ്വാമി യുഎസില്‍നിന്നും മടങ്ങിയെത്തൂ.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

ജൂലായ് 12-ന് നിയമസഭാ സമ്മേളനം തുടങ്ങുകയാണെന്നിരിക്കെ സര്‍ക്കാരിന് തലവേദനയായി മാറുകയാണ് കോണ്‍ഗ്രസ്‌ എംഎല്‍ മാരുടെ നീക്കങ്ങള്‍. ഒപ്പം ബിജെപിയുടെ ‘ഓപ്പറേഷന്‍ താമര’  വീണ്ടും രംഗപ്രവേശം ചെയ്യുമോ എന്ന കാര്യവും കുറച്ചൊന്നുമല്ല കോണ്‍ഗ്രസിനെ കുഴയ്ക്കുന്നത്.

മെയിലാണ് സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതും. ശേഷമാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ പിന്തള്ളി ജെഡിഎസിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
[masterslider id="10"]

Related posts